കൊയിലാണ്ടി: കൊയിലാണ്ടി കാന്‍ഫെഡ് യുവജന സമിതിയുടെയും ഗ്രാമിക സോഷ്യല്‍ മൂവ്‌മെന്റിന്റയും സംയുക്ത ആഭിമുഖ്യത്തില്‍ വായനദിനാചരണത്തിന്റെ സമാപനം സംഘടിപ്പിച്ചു. കൂടാതെ ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ് നാരായണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധകിഴക്കെ പാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യ പ്രഭാഷണം നടത്തി. കെ.എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
അലയന്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ക് ഗവര്‍ണ്ണര്‍ കെ. സുരേഷ് ബാബു, കാന്‍ഫെഡ് യുവജന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കരുണാകരന്‍ കടമേരി, വല്‍സല മങ്കട, സി.കെ. ബാബു, ടി.ടി. രാമചന്ദ്രന്‍, മുജീബ് കോമത്ത്, ശ്രീനി നടുവത്തൂര്‍, എടത്തില്‍ രവി, പി സുരേന്ദ്രന്‍, ബിന്ദു കുറ്റിയില്‍, കെ.കെ. ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Closing and honoring of the Reading Day celebration