നന്തി ബസാര്‍: പാലൂര്‍ തിരുവസന്തം 1500 മിലാദ് സമാപനത്തോടന ബന്ധിച്ച് 45 വര്‍ഷക്കാലം കോടിക്കല്‍ ഷറഫുല്‍ ഇസ്ലാം മദ്രസ്സ യില്‍ അധ്യാപനം നടത്തി നൂറ്ക്കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത പണ്ഡിത ജ്യോതിസ് ബാവു ഉസ്താദിനെ സമസ്ത കേന്ദ്രമുഷാവറ അംഗം പുറക്കാട് മൊയ്തീന്‍ കുട്ടി മുസ്ല്യാരുടെ നേതൃത്വത്തില്‍ പൗര പ്രമുഖര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
അഹമദ് ഫൈസി കടലൂര്‍ ആദരിക്കല്‍ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. വാസ്ഹുമൈദി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ മദനി പ്രാര്‍ത്ഥന നടത്തി
മജീദ് ദാരിമി, കോഴിലോത്ത് അബുബക്കര്‍ ഹാജി, മജീദ് മന്ദത്ത്, കെ.പി. കരീം, മുഹമ്മദലി മുതുകുനി, പുതുക്കുടി അബ്ദു , അസ്സയിനാര്‍ സഅദി, മജീദ് മുസ്ല്യാര്‍, പി.കെ. ഹുസൈന്‍ ഹാജി, ഞെട്ടിക്കര അസ്സു, റഷീദ് കൊളരാട്ടില്‍, നടുക്കണ്ടി ഉമ്മര്‍, കളത്തില്‍ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സി.കെ.മുനീര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഷാഹിദ് സഖാഫി നന്ദിയുംപറഞ്ഞു.
Pandita Jyotiss Bau honored the Ustad







































