adimage

കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ ദുരൂഹത; സിസിടിവി ദൃശ്യങ്ങള്‍ തേടി പോലീസ്

കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ ദുരൂഹത; സിസിടിവി ദൃശ്യങ്ങള്‍ തേടി പോലീസ് adimage
2026-03-18T10:56:00 | By LailaSalam

കൊയിലാണ്ടി: ഉള്ള്യേരി സംസ്ഥാന പാതയില്‍ കുറുവങ്ങാട് അക്വഡേറ്റിനു സമീപം മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. മലബാര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നന്ദകിഷോര്‍, അഭിയാന്‍, അഭിനവ് എന്നിവരാണ് ഇന്ന്പുലര്‍ച്ചെ രണ്ട്മണിയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.

മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. നിലവില്‍ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതാകാമെന്നാണ് പ്രദേശ വാസികളുടെ നിഗമനം.

സ്‌കൂട്ടറിന്റെ പിന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നതാണ് ഇത്തരമൊരു സംശയത്തിന് കാരണമാവുന്നത്. റോഡരികിലെ പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചതെങ്കില്‍ വാഹനത്തിന്റെ പിന്‍ഭാഗം ഇത്രത്തോളം തകരില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ഏതെങ്കിലും വാഹനം സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയതാണോ എന്നാണ് പ്രധാനമായും സംശയിക്കുന്നത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വടകര ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

അപകടം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. പ്രാഥമിക പരിശോധനയില്‍ അപകടത്തിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും കൂടുതല്‍ ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതാണ്. നാട്ടുകാരുടെ സംശയം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ശാസ്ത്രീയമായ പരിശോധനകളിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് പൊലീസിന്റെ തീരുമാനം 



Content Highlight: Mystery surrounds death of students in Koyilandy; Police seeking CCTV footage

adimage

Next TV

Related Stories
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

Jul 17, 2026 02:07 PM

കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി ടൗണിൽ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പണവും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകളും ഉണ്ട്. കണ്ടുകിട്ടുന്നവർ 8137828436 എന്ന...

Read More >>
കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

Jul 16, 2026 05:33 PM

കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

കീഴരിയൂരിൽ സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായയുടെ...

Read More >>
കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

Jul 16, 2026 05:16 PM

കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടി മുത്താമ്പിയിൽ ബൈക്ക് അപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കൈവശം 1.40 ഗ്രാം എം.ഡി.എം.എ...

Read More >>
ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

Jul 16, 2026 12:47 PM

ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാർച്ച്...

Read More >>
ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

Jul 16, 2026 12:34 PM

ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

പിഷാരികാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തി നഷ്ടപെട്ട സ്വർണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ...

Read More >>
Top Stories










News Roundup






GCC News






Entertainment News





adimage
https://koyilandy.truevisionnews.com/