#Latest News #Koyilandy #Cheliya #Well Accident
കൊയിലാണ്ടി: (koyilandy.truevisionnews.com) ചേലിയയിൽ ജലനിധി പദ്ധതിയുടെ കിണറ്റിൽ വീണ വയോധിക മരിച്ചു. ചേവൻ പറമ്പത്ത് പത്മിനി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
വീടിന് സമീപത്തുള്ള ജലനിധി പദ്ധതിയുടെ പൊതുക്കിണറിലാണ് പത്മിനി വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.
അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. സജിൻ എസ്, ലതീഷ് നടുക്കണ്ടി, കെ.ബി. സുകേഷ്, കെ. ബിനീഷ്, എൻ.പി. അനൂപ്, വി.പി. രജീഷ്, കെ. ഷാജു, ഹോം ഗാർഡുമാരായ ഷൈജു, സുധീഷ്, ഗിരീഷ്, ബൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
അവിവാഹിതയായ പത്മിനി സഹോദരി ഗീതക്കൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തിൽ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlight: Cheliya Jalanidhi Well Accident Elderly Woman Drowns Kozhikode








































