adimage

കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു adimage
2026-07-16T17:16:00 | By Krishnapriya S R
#Latest News #Koyilandy #MDMA Seizure

കൊയിലാണ്ടി: (koyilandy.truevisionnews.com) മുത്താമ്പിയിൽ ലഹരിമരുന്നുമായി യുവാവിനെ പോലീസ് പിടികൂടി. ഊരള്ളൂർ കുഴിച്ചാൽ മീത്തൽ ലിബിൻ (26) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം നിന്ന് 1.40 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

കഴിഞ്ഞദിവസം രാത്രി മുത്താമ്പിയിലായിരുന്നു സംഭവം. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു കാറിൽ തട്ടിയതിനെത്തുടർന്ന് തർക്കമുണ്ടായി. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാർ യുവാവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതിനെത്തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.

അറസ്റ്റിലായ ലിബിനൊപ്പം ബൈക്കിൽ മറ്റ് രണ്ടുപേർ കൂടി ഉണ്ടായിരുന്നു. പോലീസ് എത്തുന്നതുകണ്ട് ഇവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. കൊയിലാണ്ടി എസ്.ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ പോയവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Content Highlight: Koyilandy Youth Arrested With MDMA After Bike Accident Dispute

#Latest News #Koyilandy #MDMA Seizure

adimage

Next TV

Related Stories
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

Jul 17, 2026 02:07 PM

കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി ടൗണിൽ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പണവും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകളും ഉണ്ട്. കണ്ടുകിട്ടുന്നവർ 8137828436 എന്ന...

Read More >>
കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

Jul 16, 2026 05:33 PM

കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

കീഴരിയൂരിൽ സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായയുടെ...

Read More >>
ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

Jul 16, 2026 12:47 PM

ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാർച്ച്...

Read More >>
ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

Jul 16, 2026 12:34 PM

ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

പിഷാരികാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തി നഷ്ടപെട്ട സ്വർണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ...

Read More >>
ചേലിയയിൽ ജലനിധി കിണറ്റിൽ വീണു മരണം; മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Jul 15, 2026 05:33 PM

ചേലിയയിൽ ജലനിധി കിണറ്റിൽ വീണു മരണം; മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

കൊയിലാണ്ടി ചേലിയയിൽ ജലനിധി പദ്ധതിയുടെ പൊതുക്കിണറ്റിൽ വീണ് സ്ത്രീ...

Read More >>
Top Stories

News Roundup

Entertainment News

adimage
https://koyilandy.truevisionnews.com/