adimage

മുത്താമ്പിയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; പേരാമ്പ്ര സ്വദേശിക്ക് ഗുരുതര പരിക്ക്

മുത്താമ്പിയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; പേരാമ്പ്ര സ്വദേശിക്ക് ഗുരുതര പരിക്ക് adimage
2026-07-15T17:22:00 | By Krishnapriya S R
#Latest News #Koyilandy Accident #Muthambi Road #Bike Accident

കൊയിലാണ്ടി: (koyilandy.truevisionnews.com) മുത്താമ്പി റോഡിൽ അണ്ടർപാസിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന അപകടത്തിൽ പേരാമ്പ്ര സ്വദേശി സുനിൽകുമാറിനാണ് പരിക്കേറ്റത്. ദേശീയപാത നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്ന 'വാഗാഡ്' കമ്പനിയുടെ പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സുനിൽകുമാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുനിൽകുമാറിന്റെ രണ്ട് കാലുകൾക്കും സാരമായ പരിക്കേറ്റു.

അപകടം നടന്നയുടൻ പ്രദേശവാസികൾ ചേർന്ന് ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും കാലുകൾക്ക് ഗുരുതര പരിക്കുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അപകടത്തെ തുടർന്ന് മുത്താമ്പി റോഡിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അണ്ടർപാസ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം കർശനമാക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Muthambi Road Accident Bike Pickup Van Collision Youth Injured Kozhikode

#Latest News #Koyilandy Accident #Muthambi Road #Bike Accident

adimage

Next TV

Related Stories
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

Jul 17, 2026 02:07 PM

കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി ടൗണിൽ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പണവും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകളും ഉണ്ട്. കണ്ടുകിട്ടുന്നവർ 8137828436 എന്ന...

Read More >>
കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

Jul 16, 2026 05:33 PM

കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

കീഴരിയൂരിൽ സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായയുടെ...

Read More >>
കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

Jul 16, 2026 05:16 PM

കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടി മുത്താമ്പിയിൽ ബൈക്ക് അപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കൈവശം 1.40 ഗ്രാം എം.ഡി.എം.എ...

Read More >>
ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

Jul 16, 2026 12:47 PM

ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാർച്ച്...

Read More >>
ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

Jul 16, 2026 12:34 PM

ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

പിഷാരികാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തി നഷ്ടപെട്ട സ്വർണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ...

Read More >>
Top Stories

News Roundup

Entertainment News

adimage
https://koyilandy.truevisionnews.com/