പേരാമ്പ്ര: മൈസൂരുവില്‍ ബസ് അപകടം; കൊയിലാണ്ടി സ്വദേശികള്‍ ഉള്‍പ്പെടെ 4 മലയാളികള്‍ക്ക് ദാരുണാന്ത്യം.കോഴിക്കോടു നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ ട്രാവല്‍സിന്റെ വോള്‍വോ സ്ലീപ്പര്‍ ബസാണ് ഇന്ന്പുലര്‍ച്ചെ മൂന്ന് മണിയോടെ അപകടത്തില്‍ പെട്ടത്.
കൊയിലാണ്ടി സ്വദേശി മുഹമ്മത് ഫര്‍ഹാന്‍(22), മാഹി സ്വദേശി സാക്കിര്‍(27), റഷീദ് (45), റഫീസ് (45) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ച് കയറി മറിയുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നതാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മൈസൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും ആവശ്യമായ തുടര്‍നടപടി പൊലീസ് സ്വീകരിച്ച് വരുന്നു.
Content Highlight: Bus accident in Mysuru; 4 Malayalis including a native of Koyilandy meet tragic end






























.jpeg)









