പൂക്കാട് ദേശീയപാതയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് ഗുരുതര പരിക്ക്

പൂക്കാട് ദേശീയപാതയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് ഗുരുതര പരിക്ക്
Mar 18, 2026 11:55 AM | By LailaSalam

കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയില്‍ പൂക്കാട് ജംഗ്ഷന് സമീപം ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പൂക്കാട് സ്വദേശിയും കരിങ്കല്‍ കെട്ട് തൊഴിലാളിയുമായ സുനിലിനാണ് (50)  പരിക്കേറ്റത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി, സര്‍വീസ് റോഡിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്ന സുനിലിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സുനിലിന് തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇദ്ദേഹം നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പ്പസമയം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





Content Highlight: Lorry and scooter collide on Pookad National Highway; passenger seriously injured

Next TV

Related Stories
മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

May 30, 2026 12:45 PM

മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

മീത്തലെ വൈലേരി തങ്കമണി അമ്മ...

Read More >>
ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

May 30, 2026 11:11 AM

ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

വെറ്റിലപ്പാറ മൃഗാശുപത്രിക്ക് ഗോവിന്ദൻ മാസ്റ്ററുടെ റോഡിന് പേരിട്ടു...

Read More >>
കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

May 30, 2026 11:06 AM

കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല...

Read More >>
Top Stories










News Roundup






GCC News






Entertainment News





https://koyilandy.truevisionnews.com/