adimage

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ കൊയിലാണ്ടി ലോയൽ ഹെൽത്ത് കെയർ; സൗജന്യ മൺസൂൺ മെഡിക്കൽ ക്യാമ്പ് ആരംഭിക്കുന്നു

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ കൊയിലാണ്ടി ലോയൽ ഹെൽത്ത് കെയർ; സൗജന്യ മൺസൂൺ മെഡിക്കൽ ക്യാമ്പ് ആരംഭിക്കുന്നു adimage
2026-05-29T11:23:00 | By Krishnapriya S R
#Latest News #Koyilandy #Medical Camp

കൊയിലാണ്ടി: (koyilandy.truevisionnews.com) കാലവർഷം അടുത്തെത്തിയതോടെ പടർന്നുപിടിക്കാൻ സാധ്യതയുള്ള മൺസൂൺ രോഗങ്ങൾക്കെതിരെ മുൻകരുതലുമായി കൊയിലാണ്ടി ലോയൽ ഹെൽത്ത് കെയർ.

ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ലോയൽ ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ സൗജന്യ മൺസൂൺ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊയിലാണ്ടി എൽ.ഐ.സി ഓഫീസിന് എതിർവശത്ത് പ്രവർത്തിക്കുന്ന ലോയൽ ഹെൽത്ത് കെയറിൽ വെച്ച് മെയ് 29 മുതൽ ജൂൺ 6 വരെയാണ് ഈ പ്രത്യേക മെഡിക്കൽ ക്യാമ്പ് നടക്കുക.

പ്രമുഖ ഫിസിഷ്യൻ ഡോ. മുഹമ്മദ് മിഷ്‌വാൻ ആണ് ക്യാമ്പിലെ രോഗികളെ പരിശോധിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും നേതൃത്വം നൽകുന്നത്. ക്യാമ്പിന്റെ ഭാഗമായി ഓരോ ദിവസവും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 25 പേർക്ക് തികച്ചും സൌജന്യമായി ഷുഗർ, ബി.പി പരിശോധനകളും ഒപ്പം ഡോക്ടറുടെ കൺസൾട്ടേഷനും ലഭ്യമാകും.

മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്ന പനി, ജലദോഷം, മറ്റ് പകർച്ചവ്യാധികൾ എന്നിവയെ പ്രതിരോധിക്കാനും കൃത്യമായ ചികിത്സ ഉറപ്പാക്കാനും ഈ ക്യാമ്പ് ഏറെ പ്രയോജനപ്പെടും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾ അറിയേണ്ടവർക്കും 0496 2083 045 അല്ലെങ്കിൽ 9292 847 990 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് മുൻകൂട്ടി ബുക്കിംഗ് നടത്താവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Content Highlight: content highlights:- Free monsoon medical camp begins

#Latest News #Koyilandy #Medical Camp

adimage

Next TV

Related Stories
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

Jul 17, 2026 02:07 PM

കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി ടൗണിൽ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പണവും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകളും ഉണ്ട്. കണ്ടുകിട്ടുന്നവർ 8137828436 എന്ന...

Read More >>
കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

Jul 16, 2026 05:33 PM

കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

കീഴരിയൂരിൽ സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായയുടെ...

Read More >>
കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

Jul 16, 2026 05:16 PM

കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടി മുത്താമ്പിയിൽ ബൈക്ക് അപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കൈവശം 1.40 ഗ്രാം എം.ഡി.എം.എ...

Read More >>
ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

Jul 16, 2026 12:47 PM

ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാർച്ച്...

Read More >>
ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

Jul 16, 2026 12:34 PM

ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

പിഷാരികാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തി നഷ്ടപെട്ട സ്വർണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ...

Read More >>
Top Stories










News Roundup






GCC News






Entertainment News





adimage
https://koyilandy.truevisionnews.com/