കുറുവങ്ങാട് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച അതേ സ്ഥലത്ത് വീണ്ടും സ്കൂട്ടർ അപകടം; യാത്രികന് പരിക്ക്

കുറുവങ്ങാട് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച അതേ സ്ഥലത്ത് വീണ്ടും സ്കൂട്ടർ അപകടം; യാത്രികന് പരിക്ക്
May 30, 2026 03:51 PM | By Krishnapriya S R
#Latest News #Koyilandy #Kuruvangadu #Accident

കൊയിലാണ്ടി: (koyilandy.truevisionnews.com) കുറുവങ്ങാട് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികളുടെ ദരുണാന്ത്യത്തിന് ഇടയാക്കിയ അതേ അപകടമേഖലയിൽ വീണ്ടും സ്കൂട്ടർ അപകടം. ഇന്ന് രാവിലെയാണ് നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ ഇരുമ്പ് തൂണിലിടിച്ച് സമീപത്തെ ഓവുചാലിലേക്ക് വീണത്.

അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ മാർച്ചിലാണ് ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കുറുവങ്ങാട് അക്വഡക്ടിന് സമീപം പോസ്റ്റിലും മതിലിലും ഇടിച്ച് ഓവുചാലിലേക്ക് മറിഞ്ഞ് ദാരുണമായി മരണപ്പെട്ടത്.

പ്രാദേശികമായി വലിയ നടുക്കമുണ്ടാക്കിയ ആ വൻ ദുരന്തം നടന്ന കൃത്യം അതേ സ്ഥലത്ത് തന്നെയാണ് ഇപ്പോൾ വീണ്ടുമൊരു അപകടം കൂടി സംഭവിച്ചിരിക്കുന്നത് എന്നത് തീരദേശ-ഗ്രാമ്യ പാതകളിലെ സുരക്ഷാ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

Content Highlight: Another scooter accident in Kuruvangad

#Latest News #Koyilandy #Kuruvangadu #Accident

Next TV

Related Stories
മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

May 30, 2026 12:45 PM

മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

മീത്തലെ വൈലേരി തങ്കമണി അമ്മ...

Read More >>
ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

May 30, 2026 11:11 AM

ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

വെറ്റിലപ്പാറ മൃഗാശുപത്രിക്ക് ഗോവിന്ദൻ മാസ്റ്ററുടെ റോഡിന് പേരിട്ടു...

Read More >>
കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

May 30, 2026 11:06 AM

കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല...

Read More >>
മഴക്കാലപൂർവ ശുചീകരണവുമായി ഡിവൈഎഫ്ഐ; ഇരിങ്ങൽ എസ്എസ് യുപി സ്കൂളിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

May 30, 2026 10:53 AM

മഴക്കാലപൂർവ ശുചീകരണവുമായി ഡിവൈഎഫ്ഐ; ഇരിങ്ങൽ എസ്എസ് യുപി സ്കൂളിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

ഇരിങ്ങൽ എസ്എസ് യുപി സ്കൂളിൽ മഴക്കാലപൂർവ ശുചീകരണവുമായി...

Read More >>
Top Stories

News Roundup

GCC News

Entertainment News

https://koyilandy.truevisionnews.com/