#Latest News #Payyoli #Pre-monsoon cleaning #DYFI
പയ്യോളി: (koyilandy.truevisionnews.com) കാലവർഷം മുന്നിൽക്കണ്ട് സ്കൂൾ പരിസരം സുരക്ഷിതമാക്കുന്നതിനായി ഡിവൈഎഫ്ഐ കോട്ടക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങൽ എസ്എസ് യുപി സ്കൂളിൽ മഴക്കാലപൂർവ ശുചീകരണം സംഘടിപ്പിച്ചു.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പയ്യോളി ബ്ലോക്ക് സെക്രട്ടറി സി.ടി. അജയ്‌ഘോഷ് നിർവഹിച്ചു. കുട്ടികൾക്ക് ആരോഗ്യകരമായ അധ്യയന അന്തരീക്ഷം ഒരുക്കുന്നതിൽ ഇത്തരം ജനകീയ ഇടപെടലുകൾ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് മിഥുൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക റീന സൂരജ്, വിജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാലയ പരിസരത്തെ കാടുകളും മാലിന്യങ്ങളും നീക്കം ചെയ്ത് ശുചിയാക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം അധ്യാപകരും പങ്കാളികളായി.
ചടങ്ങിൽ മേഖലാ സെക്രട്ടറി നിഹാൽ എൻ.ടി. സ്വാഗതവും അശ്വന്ത് നന്ദിയും രേഖപ്പെടുത്തി.
Content Highlight: DYFI conducts pre-monsoon cleaning at Iringal SS UP School








































