കൊയിലാണ്ടി: ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു മുന്‍വശത്തെ ആല്‍മരത്തിന്റെ കൊമ്പ് റോഡിലേക്ക് പൊട്ടിവീണത്. ആ സമയം വാഹനങ്ങള്‍ കടന്നുപോകാത്തതിനാല്‍ വന്‍അപകടം ഒഴിവായി.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നി രക്ഷാ സേന എത്തുകയും മരക്കൊമ്പ് മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ബി.കെ അനൂപിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ കെ.ബി സുകേഷ്, എന്‍.പി അനൂപ്, കെ ഷാജു, പ്രതീഷ് എന്നിവര്‍ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടു.
A branch of a banyan tree broke off and fell onto the national highway