കൊയിലാണ്ടി : തോരയിക്കടവ് പാലം നിര്‍മ്മാണത്തിനിടെ തകര്‍ന്നു വീഴാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയാണെന്നു ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ല പ്രസിഡന്റ് സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍. തോരയിക്കടവ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെ സ്വന്തം നാട്ടിലാണ് ഇത്രയും ഗൗരവമായ സംഭവം നടന്നത്. കരാര്‍ കമ്പനിക്കെതിരെ നടപടിയെടുക്കണം. ടിഎംആറിന്റെ മറ്റു കരാറുകള്‍ സര്‍ക്കാര്‍ റദ്ധാക്കണം. കേരളത്തിന്റെ മുഖഛായ മാറ്റുന്ന 150 പാലങ്ങള്‍ നിര്‍മ്മിക്കുമെന്നായിരുന്നു മുഹമ്മദ് റിയാസ് പറഞ്ഞത്.
തോരയിക്കടവ് മോഡല്‍ പാലങ്ങളാണോ സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കണം. അഡ്വ ദിലീപ് എസ് ആര്‍ ജയ്കിഷ്, ജിതേഷ് കാപ്പാട്, രഗിലേഷ് അഴിയൂര്‍ സജീവ് കുമാര്‍, രജീഷ് തൂവക്കോട്, ബിജു മലയില്‍, ഹരിദാസ് പി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
BJP leader C R Prful Krishan has visited in Therayikkadavu Bridge Damaged





































