കൊല്ലം ശാന്തി സദനില്‍ ഇളയിടത്ത് വേണുഗോപാല്‍ അന്തരിച്ചു

കൊല്ലം ശാന്തി സദനില്‍ ഇളയിടത്ത് വേണുഗോപാല്‍ അന്തരിച്ചു
Jun 26, 2025 10:33 AM | By SUBITHA ANIL

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും സാംസ്‌ക്കാരിക പ്രവര്‍ത്തകനും ചില്ല' സാംസ്‌ക്കാരിക മാസികയുടെ പത്രാധിപരുമായ കൊല്ലം ശാന്തി സദനില്‍ ഇളയിടത്ത് വേണുഗോപാല്‍ (82) അന്തരിച്ചു.

കേരള മദ്യവര്‍ജ്ജന സമിതി സംസ്ഥാന പ്രസിഡന്റ്, ശാന്തിസേനാ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍, സ്വാമി വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

മദ്യത്തിനും ലഹരിപദാര്‍ഥങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു ഇളയിടത്ത് വേണുഗോപാല്‍. ലോക്നായക് ജയപ്രകാശ് നാരായണുമൊത്ത് ബംഗ്ലാദേശില്‍ സമാധാന പ്രവര്‍ത്തനത്തിലും അഭയാര്‍ഥി പുനരധിവാസ ക്യാമ്പിലും പ്രവര്‍ത്തിച്ചു. ബംഗ്ലാദേശ് അഭയാര്‍ഥികള്‍ക്കായി ദിഗ്ബേരിയ ക്യാമ്പില്‍ ചെയ്ത സേവനത്തിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബഹുമതിപത്രം വേണുഗോപാലിന് ലഭിച്ചിട്ടുണ്ട്.

തീക്കനല്‍പ്പാതയിലൂടെ ഒരു യാത്ര' പ്രധാന കൃതിയാണ്. ഭാഷാ സമന്വയവേദി അവാര്‍ഡ്, കേരള മഹാത്മജി സാംസ്‌കാരികവേദി അവാര്‍ഡ് എന്നിവ നേടി. താമരക്കുളത്തില്‍ കുഞ്ഞിരാമന്‍നായരുടെയും കൊല്ലം ഇളയിടത്ത് ശ്രീദേവിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ ജലജ. മക്കള്‍ ശാന്തി വിനോദ്കുമാര്‍, പ്രശാന്ത് വേണുഗോപാല്‍.



Ilayidhath Venugopal passed away at Kollam Shanthi Sadanil

Next TV

Related Stories
കൊയിലാണ്ടി ബീച്ച്‌റോഡില്‍ ഫാസ് ഹൗസില്‍ സമീര്‍ അന്തരിച്ചു

Apr 8, 2025 10:28 AM

കൊയിലാണ്ടി ബീച്ച്‌റോഡില്‍ ഫാസ് ഹൗസില്‍ സമീര്‍ അന്തരിച്ചു

ബീച്ച് റോഡില്‍ ഫാസ് ഹൗസില്‍ സമീര്‍ (49)...

Read More >>
കൊയിലാണ്ടി മന്ദമംഗലം വലിയ വയന്‍കുനി കരുണാകരന്‍ അന്തരിച്ചു

Mar 31, 2025 12:20 PM

കൊയിലാണ്ടി മന്ദമംഗലം വലിയ വയന്‍കുനി കരുണാകരന്‍ അന്തരിച്ചു

മന്ദമംഗലം വലിയ വയന്‍കുനി കരുണാകരന്‍ (74) അന്തരിച്ചു....

Read More >>
നന്തി ശ്രീവത്സരത്തില്‍ അദ്വൈത്കൃഷ്ണ അന്തരിച്ചു

Mar 31, 2025 12:05 PM

നന്തി ശ്രീവത്സരത്തില്‍ അദ്വൈത്കൃഷ്ണ അന്തരിച്ചു

പയ്യോളി ഗവ.എച്ച്എസ്എസ് എട്ടാംതരം വിദ്യാര്‍ഥിയായ ശ്രീവത്സരത്തില്‍ അദ്വൈത് കൃഷ്ണ (13)...

Read More >>
കുറുവങ്ങാട് മാവിന്‍ചുവട് ദുആ മന്‍സില്‍ മൊയ്തീന്‍ അന്തരിച്ചു

Mar 28, 2025 08:44 PM

കുറുവങ്ങാട് മാവിന്‍ചുവട് ദുആ മന്‍സില്‍ മൊയ്തീന്‍ അന്തരിച്ചു

കുറുവങ്ങാട് മാവിന്‍ചുവട് ദുആ മന്‍സില്‍ മൊയ്തീന്‍ (63)...

Read More >>
പെരുമാള്‍പുരം കിഴക്കെ ആനക്കണ്ടി ഷെരീഫ അന്തരിച്ചു

Mar 27, 2025 09:25 PM

പെരുമാള്‍പുരം കിഴക്കെ ആനക്കണ്ടി ഷെരീഫ അന്തരിച്ചു

പെരുമാള്‍പുരം കിഴക്കെ ആനക്കണ്ടി (വളപ്പില്‍) ഷെരീഫ(53) അന്തരിച്ചു....

Read More >>
 കസ്റ്റംസ് റോഡ് ബീന നിവാസില്‍ ഗൗരി നന്ദ തൂങ്ങി മരിച്ച നിലയില്‍

Mar 25, 2025 01:24 PM

കസ്റ്റംസ് റോഡ് ബീന നിവാസില്‍ ഗൗരി നന്ദ തൂങ്ങി മരിച്ച നിലയില്‍

കസ്റ്റംസ് റോഡ് ബീന നിവാസില്‍ ഗൗരി നന്ദ (13) തൂങ്ങി മരിച്ച നിലയില്‍....

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall