കൊയിലാണ്ടി: കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകളുടെ മരണപ്പാച്ചില്‍. കൊയിലാണ്ടി നന്തി മേല്‍പ്പാലത്തിന് മുകളില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസും കണ്ണൂര്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് ബസില്‍ നിന്നും പുറത്തെടുത്ത് നന്തിയിലെ സ്വകാര്യ ആശുപത്രിയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ ദേശീയപാതയില്‍ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.
Buses collide, several injured at koilandy