ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 2,3 തിയ്യതികളില്‍

ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 2,3 തിയ്യതികളില്‍
Apr 30, 2025 12:53 PM | By SUBITHA ANIL

കൊയിലാണ്ടി: ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ (IRMU). കോഴിക്കോട് ജില്ലാ സമ്മേളനം മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ കൊയിലാണ്ടി അകലാപ്പുഴ ലേക് വ്യൂ പാലസില്‍ വെച്ച് നടക്കുകയാണ്.

മെയ് 2 ന് വൈകീട്ട് 4 മണിക്ക് ജില്ലാ പ്രസിഡന്റ്  കുഞ്ഞബ്ദുള്ള വാളൂര്‍ സമ്മേളനത്തിന് പതാക ഉയര്‍ത്തും. മെയ് 3 ന് കാലത്ത് 10 മണിക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഷാഫി പറമ്പി എംപി, കെ.പി. കുഞ്ഞമ്മത്കുട്ടി എംഎല്‍എ, കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അഡ്വ.പി. ഗവാസ്, ജില്ലാപഞ്ചായ അംഗം വി.പി. ദുഖിഫില്‍, എം.പി. ഷിബു, ടി.ടി. ഇസ്മയില്‍, സി.ആര്‍. പ്രഫുല്‍ കൃഷ്ണ, കെ ലോഹ്യ, സി.എച്ച്. ഇബ്രാഹിം കുട്ടി, ഐ.ആര്‍.എം.യു സംസ്ഥാന പ്രസിസന്റ്  പി.കെ. ഹാരിസ് തുടങ്ങി പ്രമുഖ നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് മീഡിയ ഓപ്പണ്‍ ഫോറം നടക്കും. കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് നടക്കുന്ന  പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.കെ. ഹാരിസ് ഉദ്ഘാടനം ചെയ്യും.

റിപ്പോര്‍ട്ട് അവതരണം പൊതു ചര്‍ച്ച മറുപടി എന്നിവക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരായമുതിര്‍ന്ന അംഗങ്ങളെ ആദരിക്കും. മെമ്പര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശുപത്രി ചികിത്സക്ക് ഇളവുകള്‍ നല്‍കുന്ന പദ്ധതി, അംഗങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് എന്നിവയുടെ പ്രഖ്യാപനം സമ്മേളനത്തില്‍ നടക്കും.

മാധ്യമ മേഖലയും മാധ്യമപ്രവര്‍ത്തകരും ഏറെ വെല്ലുവിളികള്‍ നേരിടുന്ന സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ ജില്ലാ സമ്മേളനം നടത്തുന്നത്. വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച വാര്‍ത്താ മാധ്യമ മേഖലയില്‍ വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

സത്യം വെല്ലുവിളിക്കപ്പെടുന്ന സത്യാനന്തരകാലത്തെ മാധ്യമ പ്രവര്‍ത്തനം ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വാര്‍ത്തയിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് വിമര്‍ശനവും തെറ്റുതിരുത്തലും അനിവാര്യവും, ഗുണമേന്‍മയുള്ള മാധ്യമപ്രവര്‍ത്തനം ജനങ്ങളുടെ അവകാശവുമാണ്.സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ നിലനില്‍പ്പ് ജനാധിപത്യത്തിന്റെ ജീവവായുവാണ്.

മാധ്യമ രംഗത്ത് രാപ്പകല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന, വാര്‍ത്തകള്‍ ഉറവിടത്തില്‍ നിന്ന് തന്നെ വെരിഫൈ ചെയ്തശേഷം ചൂടാറാതെ ജനങ്ങളിലെത്തിക്കാന്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍.

എന്നാല്‍ ഈ മേഖലയില്‍ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളോ ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളാ നിലവില്ല.ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍, സെക്രട്ടറി പി.കെ. പ്രിയേഷ് കുമാര്‍, സതീഷ് ബാലുശ്ശേരി, രവി എടത്തില്‍, സി.എ. റഹ്‌മാന്‍, ധ്രുവന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.



IRMU Kozhikode District Conference on May 2nd and 3rd

Next TV

Related Stories
പണ്ഡിത ജ്യോതിസ്സ് ബാവു ഉസ്താദിനെ ആദരിച്ചു

Oct 9, 2025 01:47 PM

പണ്ഡിത ജ്യോതിസ്സ് ബാവു ഉസ്താദിനെ ആദരിച്ചു

പാലൂര്‍ തിരുവസന്തം 1500 മിലാദ് സമാപനത്തോടന ബന്ധിച്ച് 45 വര്‍ഷക്കാലം കോടിക്കല്‍ ഷറഫുല്‍ ഇസ്ലാം മദ്രസ്സ യില്‍ അധ്യാപനം നടത്തി നൂറ്ക്കണക്കിന്...

Read More >>
തോരയിക്കടവ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം  അഴിമതി: സി  ആര്‍ പ്രഫുല്‍ കൃഷ്ണന്‍

Aug 16, 2025 04:27 PM

തോരയിക്കടവ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അഴിമതി: സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍

തോരയിക്കടവ് പാലം നിര്‍മ്മാണത്തിനിടെ തകര്‍ന്നു വീഴാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയാണെന്നു ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ല...

Read More >>
കൊയിലാണ്ടിയില്‍ 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍  സ്വച്ഛതാ' ക്യാമ്പയിന് തുടക്കം

Aug 11, 2025 10:55 PM

കൊയിലാണ്ടിയില്‍ 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ' ക്യാമ്പയിന് തുടക്കം

സ്വാതന്ത്ര്യം പോലെ തന്നെ ശുചിത്വവും പ്രധാനമാണെന്ന സന്ദേശം ഉയര്‍ത്തിയുള്ള 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ' ക്യാമ്പയിന് കൊയിലാണ്ടി നഗരസഭയില്‍...

Read More >>
കൊയിലാണ്ടിയില്‍ ചങ്ങാതിക്കൊരു  തൈ' ക്യാമ്പയിന് തുടക്കം

Aug 5, 2025 06:27 PM

കൊയിലാണ്ടിയില്‍ ചങ്ങാതിക്കൊരു തൈ' ക്യാമ്പയിന് തുടക്കം

കേരളത്തിലുടനീളം ഒരു കോടി വൃക്ഷത്തൈ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ ആരംഭിച്ച 'ഒരു തൈ നടാം' പദ്ധതിയുടെ ഭാഗമായ 'ചങ്ങാതിക്കൊരു തൈ'...

Read More >>
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
Top Stories










News Roundup






Entertainment News





https://koyilandy.truevisionnews.com/ //Truevisionall