ഗ്രാമീണ ഇന്ത്യയുടെ വിശ്വാസം നേടിയെടുത്ത മാതൃക മാധ്യമ പ്രവര്‍ത്തനം തിരിച്ചു പിടിക്കണം; എംപി ബഷീര്‍

ഗ്രാമീണ ഇന്ത്യയുടെ വിശ്വാസം നേടിയെടുത്ത മാതൃക മാധ്യമ പ്രവര്‍ത്തനം തിരിച്ചു പിടിക്കണം; എംപി ബഷീര്‍
Mar 1, 2025 01:52 PM | By Theertha PK

കോഴിക്കോട് : ജനവിശ്വാസതയിലൂന്നിയ മാധ്യമ പ്രവര്‍ത്തനം സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ വര്‍ത്ത മാധ്യമങ്ങളെ ഏറെ ശ്രദ്ധേയമാക്കിയെന്നും, ഇന്ത്യന്‍ ഗ്രാമങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുക വഴി ഗ്രാമീണ ഇന്ത്യയുടെ വിശ്വാസം നേടിയെടുത്ത മാതൃക തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാവിഷന്‍ മുന്‍ എക്‌സിക്യുട്ടീവ് എഡിറ്ററുമായ എം.പി ബഷീര്‍ പറഞ്ഞു. ഐആര്‍എംയു കോഴിക്കോട് ജില്ലാ കമ്മിറ്റി മീഡിയ സെന്ററില്‍ സംഘടിപ്പിച്ച മാധ്യമ ശില്പശാല വാര്‍ത്തയിലെ വിശ്വാസത,'മാറുന്ന കാലത്തെ മാധ്യമ പ്രവര്‍ത്തനം, 'വിഷയം അവതരിപ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വിധ സങ്കുചിത താല്‍പര്യങ്ങള്‍ക്കും അപ്പുറത്ത് ജനകീയ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാവി അതിവിദൂരമല്ല. ലോകത്തിലെ 181 രാജ്യങ്ങളില്‍ മലയാളികള്‍ക്ക് പ്രതിധിമാധ്യമുണ്ട്. വിവിധ ജാതി മതങ്ങളും വംശീയ വിഭാഗങ്ങളും അധിവസിക്കുന്ന ഇന്ത്യന്‍ സമൂഹം ഐക്യത്തിന്റെയും നന്മയുടെയും സന്ദേശം വിളംബരം ചെയ്യാനുള്ള സാധ്യതയും മാനവികതിയിലൂന്നിയ മാധ്യമ പ്രവര്‍ത്തനത്തിന്റെ അനന്ത സാധ്യത തുറന്നിടുന്നുണ്ടെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മാധ്യമ പ്രവര്‍ത്തകന്‍ സി കെ ബാലകൃഷ്ണന്‍ മോഡറേറ്ററായിരുന്നു.

ഐആര്‍എംയു ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന മിഡിയ സെല്‍ കണ്‍വീനര്‍ യു.ടി ബാബു, ഉസ്മാന്‍ എരോത്ത്, ഇല്ലത്ത് പ്രകാശന്‍തുടങ്ങിയവര്‍ സംസാരിച്ചു .ജില്ലയിലെ വിവിധ മേഖലയില്‍ നിന്നും തെരെഞ്ഞെടുത്ത യൂണിയന്‍ അംഗങ്ങളാണ്ശില്പ ശാലയില്‍ പങ്കെടുത്തത്. ജില്ലാ സെക്രട്ടറി പി കെ പ്രിയേഷ് കുമാര്‍ സ്വാഗതവും ജില്ലട്രഷറര്‍ കെ ടി കെ റഷീദ് നന്ദിയും രേഖപ്പെടുത്തി.


The model media work that won the trust of rural India must be reclaimed; MP Bashir

Next TV

Related Stories
പണ്ഡിത ജ്യോതിസ്സ് ബാവു ഉസ്താദിനെ ആദരിച്ചു

Oct 9, 2025 01:47 PM

പണ്ഡിത ജ്യോതിസ്സ് ബാവു ഉസ്താദിനെ ആദരിച്ചു

പാലൂര്‍ തിരുവസന്തം 1500 മിലാദ് സമാപനത്തോടന ബന്ധിച്ച് 45 വര്‍ഷക്കാലം കോടിക്കല്‍ ഷറഫുല്‍ ഇസ്ലാം മദ്രസ്സ യില്‍ അധ്യാപനം നടത്തി നൂറ്ക്കണക്കിന്...

Read More >>
തോരയിക്കടവ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം  അഴിമതി: സി  ആര്‍ പ്രഫുല്‍ കൃഷ്ണന്‍

Aug 16, 2025 04:27 PM

തോരയിക്കടവ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അഴിമതി: സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍

തോരയിക്കടവ് പാലം നിര്‍മ്മാണത്തിനിടെ തകര്‍ന്നു വീഴാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയാണെന്നു ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ല...

Read More >>
കൊയിലാണ്ടിയില്‍ 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍  സ്വച്ഛതാ' ക്യാമ്പയിന് തുടക്കം

Aug 11, 2025 10:55 PM

കൊയിലാണ്ടിയില്‍ 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ' ക്യാമ്പയിന് തുടക്കം

സ്വാതന്ത്ര്യം പോലെ തന്നെ ശുചിത്വവും പ്രധാനമാണെന്ന സന്ദേശം ഉയര്‍ത്തിയുള്ള 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ' ക്യാമ്പയിന് കൊയിലാണ്ടി നഗരസഭയില്‍...

Read More >>
കൊയിലാണ്ടിയില്‍ ചങ്ങാതിക്കൊരു  തൈ' ക്യാമ്പയിന് തുടക്കം

Aug 5, 2025 06:27 PM

കൊയിലാണ്ടിയില്‍ ചങ്ങാതിക്കൊരു തൈ' ക്യാമ്പയിന് തുടക്കം

കേരളത്തിലുടനീളം ഒരു കോടി വൃക്ഷത്തൈ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ ആരംഭിച്ച 'ഒരു തൈ നടാം' പദ്ധതിയുടെ ഭാഗമായ 'ചങ്ങാതിക്കൊരു തൈ'...

Read More >>
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
Top Stories










News Roundup






Entertainment News





https://koyilandy.truevisionnews.com/ //Truevisionall