കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രോത്സവത്തിന് മാര്‍ച്ച് 13ന് കൊടിയേറ്റം. രാവിലെ കലവറ നിറയ്ക്കല്‍,വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആദ്യം പടിഞ്ഞാറെക്കാവിലും തുടര്‍ന്ന് കിഴക്കെ കാവിലും കൊടിയേറ്റം. രാത്രി എട്ടിന് കഥകളി-ലവണാസുര വധം.
14ന് വൈകീട്ട് ജിതിന്‍ രാജ്,നവനീത് എന്നിവരുടെ തായമ്പക, നൃത്ത പരിപാടി,നാടന്‍പാട്ട്,പ്രവാസി കൂട്ടായ്മ.
15ന് രാത്രി ഏഴിന് സദനം അശ്വിന്‍ മുരളിയുടെ തായമ്പക,നാടകം മൂക്കുത്തി.
16ന് ചെറിയ വിളക്ക്,ഉച്ചയ്ക്ക് പ്രസാദ ഊട്ട്,രാത്രി ഏഴിന് കലാമണ്ഡലം രതീഷിന്റെ തായമ്പക,കൊമ്പ് പറ്റ്,കുഴല്‍ പറ്റ്,രാത്രി മ്യൂസിക് മെഗാഷോ.
17ന് വലിയ വിളക്ക്. ഉച്ചയ്ക്ക് പ്രസാദ ഊട്ട്,വൈകീട്ട് മൂന്നിന് സാന്ത്വന പരിചരണത്തില്‍ കഴിയുന്ന പ്രദേശവാസികളായവരെ ഉത്സവ നഗരിയില്‍ എത്തിച്ച് ,ഉത്സവത്തിന്റെ ഭാഗമാക്കുന്ന സസ്നേഹം പരിപാടി. വൈകീട്ട് പളളിവേട്ട,വനമധ്യത്തില്‍ പാണ്ടിമേളം,നാദസ്വരമേളം,രാത്രി മട്ടന്നൂര്‍ ശ്രീരാജ്,ചിറക്കല്‍ നിധീഷ് എന്നിവരുടെ തായമ്പക.
18ന് രാവിലെ സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം,വനമധ്യത്തില്‍ പാണ്ടിമേളം,കുടമാറ്റം,ഓട്ടന്‍ തുളളല്‍,വൈകീട്ട് ആഘോഷ വരവുകള്‍,ആലിന്‍ കീഴ് മേളം,ഡയനാമിറ്റ് ഡിസ്പ്ലേ,വെടിക്കെട്ടുകള്‍,പുലര്‍ച്ചെ രുധിരക്കൊലം(കോലംവെട്ട്).
പത്രസമ്മേളനത്തില്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പുതുക്കുടി ഗോവിന്ദന്‍ നായര്‍,ഹല്‍ബിത്ത് വടക്കയില്‍,ശശികോതേരി,യു.വി.ബാബുരാജ്,ശശി ഒറവിങ്കര എന്നിവര്‍ പങ്കെടുത്തു.
Flag hoisting on March 13 for Poilkavu Durga Devi temple festival



























.jpeg)
.png)







