സി പി എം ലോക്കല്‍ സെക്രട്ടറിയെ ഉത്സവപ്പറമ്പില്‍ വെട്ടിക്കൊലപ്പെടുത്തി

സി പി എം ലോക്കല്‍ സെക്രട്ടറിയെ ഉത്സവപ്പറമ്പില്‍ വെട്ടിക്കൊലപ്പെടുത്തി
Feb 22, 2024 11:45 PM | By RAJANI PRESHANTH

കൊയിലാണ്ടി: സി പി എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ പി വി സത്യനാഥനെ(62) ഉത്സവപ്പറമ്പില്‍ വെട്ടിക്കൊലപ്പെടുത്തി. വ്യാഴാഴ്ച ഫ്രിബ്ര:22) രാത്രി 10 മണിക്കാണ് സംഭവം.

പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടയിലാണ് സംഭവം. ശരീരത്തില്‍ നാലിലധികം മഴുകൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അക്രമത്തിന് പിന്നില്‍ ആരാണെന്നോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോട്ടം നടപടികള്‍ക്കായി കൊണ്ടുപോകും.

കൊയിലാണ്ടി സി ഐ മെല്‍വിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ലതികയാണ് ഭാര്യ. മക്കള്‍ സലില്‍ നാഥ്, സെലീന സഹോദരങ്ങള്‍: വിജയന്‍ രഘുനാഥ്. സുനില്‍.

വെള്ളിയാഴ്ച കൊയിലാണ്ടി ഏരിയയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

CPM local secretary hacked to death at Utsavaparamp

Next TV

Related Stories
പണ്ഡിത ജ്യോതിസ്സ് ബാവു ഉസ്താദിനെ ആദരിച്ചു

Oct 9, 2025 01:47 PM

പണ്ഡിത ജ്യോതിസ്സ് ബാവു ഉസ്താദിനെ ആദരിച്ചു

പാലൂര്‍ തിരുവസന്തം 1500 മിലാദ് സമാപനത്തോടന ബന്ധിച്ച് 45 വര്‍ഷക്കാലം കോടിക്കല്‍ ഷറഫുല്‍ ഇസ്ലാം മദ്രസ്സ യില്‍ അധ്യാപനം നടത്തി നൂറ്ക്കണക്കിന്...

Read More >>
തോരയിക്കടവ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം  അഴിമതി: സി  ആര്‍ പ്രഫുല്‍ കൃഷ്ണന്‍

Aug 16, 2025 04:27 PM

തോരയിക്കടവ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അഴിമതി: സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍

തോരയിക്കടവ് പാലം നിര്‍മ്മാണത്തിനിടെ തകര്‍ന്നു വീഴാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയാണെന്നു ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ല...

Read More >>
കൊയിലാണ്ടിയില്‍ 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍  സ്വച്ഛതാ' ക്യാമ്പയിന് തുടക്കം

Aug 11, 2025 10:55 PM

കൊയിലാണ്ടിയില്‍ 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ' ക്യാമ്പയിന് തുടക്കം

സ്വാതന്ത്ര്യം പോലെ തന്നെ ശുചിത്വവും പ്രധാനമാണെന്ന സന്ദേശം ഉയര്‍ത്തിയുള്ള 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ' ക്യാമ്പയിന് കൊയിലാണ്ടി നഗരസഭയില്‍...

Read More >>
കൊയിലാണ്ടിയില്‍ ചങ്ങാതിക്കൊരു  തൈ' ക്യാമ്പയിന് തുടക്കം

Aug 5, 2025 06:27 PM

കൊയിലാണ്ടിയില്‍ ചങ്ങാതിക്കൊരു തൈ' ക്യാമ്പയിന് തുടക്കം

കേരളത്തിലുടനീളം ഒരു കോടി വൃക്ഷത്തൈ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ ആരംഭിച്ച 'ഒരു തൈ നടാം' പദ്ധതിയുടെ ഭാഗമായ 'ചങ്ങാതിക്കൊരു തൈ'...

Read More >>
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/