കളരിയുള്ളതില്‍ ഗംഗാധരന്‍ സ്മാരക റോളിങ്ങ് ട്രോഫിക്കും കോയിക്കല്‍ സുരേന്ദ്രന്‍ സ്മാരക റണ്ണേഴ്‌സ പ്പിനും വേണ്ടി പി വി സി പള്ളിക്കര സംഘടിപ്പിച്ച വോളിബോള്‍ മേള ഫെബ്രുവരി 9; 10; 11 തിയ്യതികളില്‍ പി വി സി . ഗ്രൗണ്ടില്‍ വെച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു .പ്രസ്തുത ചടങ്ങില്‍ കണ്‍വീനര്‍ ശ്രീ സുധി കോരേരി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ശ്രീ ചന്ദ്രന്‍. എന്‍ അദ്ധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍മാരായ ഷീബ പുല്‍പ്പാണ്ടി, ദിബിഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഉദ്ഘാടന മത്സരത്തില്‍ ജാസ് വടകരയെ കാറ്ററിങ്ങ് സര്‍വീസ് ഇരിങ്ങത്ത് പരാജയപ്പെടുത്തി. ഞ്ഞായറാഴചത്തെ ഫൈനല്‍ മത്സരത്തില്‍ മലബാര്‍ കാറ്ററിങ്ങ് ഇരിങ്ങത്ത് പി വി സി പള്ളിക്കരയെ പരാജയപ്പെടുത്തി. വിജയികള്‍ക്കുള്ള ട്രോഫി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീനിവാസനും റണ്ണേഴ്‌സപ്പിനുള്ള ട്രോഫി കളരിയുള്ളതില്‍ സനീഷും വിതരണം ചെയ്തു.

ചടങ്ങില്‍ ഓള്‍ ഇന്ത്യ റഗ്ബി രണ്ടാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങളായ മുഹമ്മദ് അനസിനേയും ,മുഹമ്മദ് യാസിനെയും മിസ്റ്റര്‍ കാലിക്കറ്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജസില്‍ ആര്‍ മുഹമ്മദ് ആസിഫ് എന്നിവരെ ആദരിക്കുകയും ചെയ്തു. ഏറ്റവും നല്ല കളിക്കാരനുള്ള സമ്മാനം പാലടി കരുണന്‍ മാസ്റ്റ്‌റുടെ പേരിലുള്ള കേഷ് അവാര്‍ഡും സമ്മാനിച്ചു.
Volleyball fair organized by PVC Pallikkara






































