കൊയിലാണ്ടി : നെസ്റ്റ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണവും രോഗികള്‍ക്ക് ഉന്നത ഗുണനിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിനും വേണ്ടിയുള്ള ഏറ്റവും നൂതനമായ ഓട്ടോക്ലെവ് സംവിധാനത്തിന്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട കൊയിലാണ്ടി എംഎല്‍എ ശ്രീമതി കാനത്തില്‍ ജമീല നിര്‍വഹിച്ചു.
ഇതിനോടനുബന്ധിച്ച് വീട്ടിലെ പ്രായമായവരുടെ സുരക്ഷിതത്വത്തിലും മാനസികാരോഗ്യത്തിലും പുതു തലമുറയ്ക്കുള്ള പങ്ക് ഉയര്‍ത്തി കാണിച്ചുകൊണ്ടുള്ള 'ജനറേഷന്‍സ് യുണൈറ്റഡ്' എന്ന ക്യാമ്പയിനും ഇന്നു തുടക്കം കുറിച്ചു.
ഡോക്ടര്‍ ഫര്‍സാന സംവദിച്ച ചടങ്ങില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ചടങ്ങില്‍ നെസ്റ്റ് ട്രഷറര്‍ ടി പി ബഷീര്‍ സ്വാഗതം പറയുകയും ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിക്കുകയും ചെയ്തു. ജനറല്‍സെക്രട്ടറി ടി.കെ. മുഹമ്മദ് യൂനിസ് ക്യാമ്പയിനിനെ കുറിച്ച് വിശദീകരിച്ചു. കൗണ്‍സിലര്‍ അസീസ്, ഹാഷിം പുന്നക്കല്‍, ലത്തീഫ്, മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.
Palliative care day celebration and autoclave inauguration



































