കോഴിക്കോട്: മാമലനാട് ഗ്രൂപ്പ് കുടുംബ സംഗമവും പുതുവത്സരാഘോഷവും എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ.മിലി മണി ഉദ്ഘാടനം ചെയ്തു.
പുതിയറ എസ്. കെ പൊറ്റക്കാട് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എ.കെ ജാബിര്‍ കക്കോടി അധ്യക്ഷനായി. വിവിധ മേഖലയില്‍ മികവു തെളിയിച്ച അബ്ദുല്‍ ഖാദര്‍ ഹാജിമാനന്തവാടി, കെ.വി പ്രവീണ്‍, ഖാന്‍ അബ്ദുല്ല സാഹിബ്, ഷാജു നന്നമ്പ്ര, സാലിഹ് അരിപ്ര, അന്‍വര്‍, ഉമ്മര്‍ കുട്ടി പെരിന്തല്‍മണ്ണ തുടങ്ങിയവരെ ആദരിച്ചു.
പി.വി അബ്ദുല്‍ ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. കോളിന്‍ ജോസഫ്, എന്‍.കെ ഷമീര്‍, ഉസ്മാന്‍ കെ.വി അലനല്ലൂര്‍, താഹിറ കുഞ്ഞമ്മദ്, കെ.പി അബൂബക്കര്‍ ,എന്‍.പി ഷാഹിദ, കെ.പി ഷറീന, ബുഷ്‌റ ജാബിര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ കലാപരിപാടികളും സമ്മാനവിതരണവും നടന്നു.
Mamalanadu family reunion


































