കൂട്ടാലിട :കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ജന്മദിന പദയാത്രയുടെ സമാപന പൊതുസമ്മേളനം ഡി സി സി സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ്സ് രാജ്യത്തുള്ള കാലത്തോളം ഇന്ത്യ ഒരു മത രാഷ്ട്രമാവില്ല എന്ന് അദ്ദേഹം പറഞ്ഞു.
ജന്മദിന സന്ദേശയാത്ര പാവു കണ്ടിയില്‍ വെച്ച് ഡി സി സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.കൂട്ടാലിട അങ്ങാടിയില്‍ സമാപിച്ചു.
മണ്ഡലം പ്രസിഡണ്ട് ടി.കെ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ .എം. ശശി, പി. മുരളി,സി. എച്ച്. സുരേന്ദ്രന്‍, വി.പി .ഗോവിന്ദന്‍, ഉണ്ണി അച്ചുത് വിഹാര്‍, ചുണ്ടലി കുഞ്ഞികൃഷ്ണന്‍ നായര്‍, കെ.കെ. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പദയാത്രയ്ക്ക് അര്‍ജ്ജുന്‍ പൂനത്ത് ,കെ .രാഘവന്‍ ,കെ .ഷീജ ,പി.സി .സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Organized a birthday message


































