കോഴിക്കോട്: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാ തല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കോഴിക്കോട് മാത്തോട്ടം വനശ്രീയില്‍ നടക്കും. അംഗീകൃത വിദ്യാലയങ്ങളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍പെയിന്റിംഗ് എന്നിവയിലും ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രസംഗം, ഉപന്യാസം, ക്വിസ് എന്നിവയിലും മത്സരങ്ങള്‍ ഉണ്ടാകും. ഓരോ ഇനങ്ങളിലും ഓരോ വിദ്യാലയങ്ങള്‍ക്കും പരമാവധി രണ്ട് കുട്ടികളെ അയക്കാം.
ക്വിസ് മത്സരത്തിന് രണ്ടു പേരടങ്ങുന്ന ഒരു ടീമിനെ മാത്രം പങ്കെടുപ്പിക്കാം. വിദ്യാര്‍ഥികളുടെ പങ്കാളിത്തം സംബന്ധിച്ച് ഹെഡ് മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ നല്‍കിയ സാക്ഷ്യപത്രം രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കണം. ജില്ലാ തല മത്സരങ്ങള്‍ക്ക് ഓരോ ഇനങ്ങള്‍ക്കും ഒന്നാം സമ്മാനം 2500 രൂപയും, രണ്ടാം സമ്മാനം 1500 രൂപയും മൂന്നാം സമ്മാനം 1000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ്. ഒക്ടോബര്‍ രണ്ടിന് രാവിലെ 9.30 പെന്‍സില്‍ ഡ്രോയിംഗ് (എല്‍.പി, യു.പി, ഹെസ്‌കൂള്‍, കോളേജ്), 11.45 ഉപന്യാസം ( ഹെസ്‌കൂള്‍, കോളേജ്), 2.15 വാട്ടര്‍ കളര്‍ പെയിന്റിംഗ് (എല്‍.പി, യു.പി ഹെസ്‌കൂള്‍, കോളേജ്) മത്സരങ്ങളും ഒക്ടോബര്‍ മൂന്ന് 10 മണി ക്വിസ് (ഹെസ്‌കൂള്‍, കോളേജ്), രണ്ട് മണി പ്രസംഗം(ഹെസ്‌കൂള്‍, കോളേജ്) എന്നീ മത്സരങ്ങളും നടക്കും. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവരെ സംസ്ഥാനതല മത്സരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കും. ഫോണ്‍-0495 2416900. കൂടുതല്‍ വിവരങ്ങള്‍ https://forest.kerala.gov.in/ എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
Competitions for students to celebrate Wildlife Week





































