കൊയിലാണ്ടി: സിനിമാരംഗത്ത് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്ക് അതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രാഥമികമായ അറിവ് നല്‍കുകയാണ് ഈ ശില്‍പശാലയുടെ ലക്ഷ്യം. സിനിമാ പ്രവര്‍ത്തനങ്ങളോട് അഭിരുചിയുള്ളവര്‍ക്ക് അതാത് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനും പഠിക്കുന്നതിനും ഈ ശില്‍പശാല വഴി തുറക്കുമെന്നാണ് പ്രതീക്ഷ. തിരക്കഥാ രചന മുതല്‍ തിയേറ്റര്‍ റിലീസ് വരെ വ്യാപിച്ചു കിടക്കുന്ന സിനിമാ പ്രവര്‍ത്തന മേഖലകളില്‍ വിദഗ്ധരായവരാകും ഈ ശില്‍പശാലയില്‍ ക്ലാസ്സുകളെടുക്കുക.
സിനിമയുടെ പ്രൊഡക്ഷന്‍, പ്രീ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ എന്നീ മേഖലകളില്‍പെട്ട തിരക്കഥാനിര്‍മ്മാണം, സംവിധാനം, സിനിമറ്റോഗ്രാഫി, എഡിറ്റിംഗ്, ഗ്രാഫിക്‌സ്, സംഗീത സംവിധാനം, കലാസംവിധാനം, ചമയം, പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് വിതരണം, ഒടിടി പ്ലാറ്റ്‌ഫോമുകള്‍, പിച്ച് ഡെക്ക് നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളിലാകും ക്ലാസ്സുകള്‍ നടക്കുക. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഫിലിം വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങള്‍ സ്വന്തമായി തയ്യാറാക്കിയ ഒരു ഷോര്‍ട്ട് ഫിലിം/ ഡോക്യുമെന്ററി/ ആല്‍ബം/ മ്യൂസിക് വീഡിയോ/പരസ്യ ചിത്രം/ റീല്‍സ് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ (ദൈര്‍ഘ്യം അരമണിക്കൂറില്‍ താഴെയാവണം, ഫോര്‍മാറ്റ് MP 4) ലിങ്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു തരേണ്ടതാണ്.
യൂട്യൂബ്vimeo, google drive ലിങ്കുകള്‍, അയയ്ക്കാനായി ഉപയോഗിക്കാം. സംവിധാനത്തിന് പുറമെ മറ്റേതെങ്കിലും രീതിയില്‍ ഈ പരിപാടിയുടെ ഭാഗമായവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്. അതിനെ അടിസ്ഥാനപ്പെടുത്തിയാവും തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ 18 നും 35 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. നിങ്ങളുടെ ഫോണ്‍ നമ്പര്‍, പൂര്‍ണ്ണ വിലാസം എന്നിവ ഉള്‍പ്പെടുത്തിയ ബയോഡേറ്റയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐ.ഡി. ഇവയില്‍ ഏതെങ്കിലും ഒരെണ്ണം) എന്നിവയും ഇതോടൊപ്പം നിര്‍ബന്ധമായും നല്‍കേണ്ടതാണ്. അപേക്ഷകള്‍ അയയ്‌ക്കേണ്ട അവസാന തീയതി : 2023 ഒക്ടോബര്‍ 5 കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2733602 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Film Workshop invites applications





































