കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിമാനത്താവളത്തിന്റെ സമീപ പ്രദേശമായ കാഞ്ഞിരപ്പറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന വടകര സ്വദേശി എം.ടി. പ്രവീണ്‍(48) ആണ് മരിച്ചതെന്നു പൊലീസ് അറിയിച്ചു. മൃതദേഹത്തിനു 2 ദിവസതത്തിലേറെ പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം ഇന്ന് രാവിലെ പത്തരയോടെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നു വൈകിട്ടോടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയേക്കും. വിമാനത്താവളത്തിലെ കരാര്‍ കമ്പനിയില്‍ ജീവനക്കാരനാണ് പ്രവീണ്‍. ഈ മാസം 12നാണ് അവസാനമായി വിമാനത്താവളത്തില്‍ ജോലിക്കെത്തിയത് എന്നാണു പൊലീസിനു ലഭിച്ച വിവരം. അന്നു വൈകിട്ട് അഞ്ചര മുതല്‍ പ്രവീണിനെ ഫോണില്‍ വിളിച്ചിട്ടു കിട്ടിയിട്ടില്ലെന്നും പരിചയക്കാര്‍ പൊലീസിനോടു പറഞ്ഞു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.
A contract worker at the Kozhikode airport was found dead at his residence





































