കൊയിലാണ്ടി: ഗവ.വനിതാ പോളിടെക്‌നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സെപ്റ്റംബര്‍ 14ന് രാവിലെ 9.30 മുതല്‍ 10.30 വരെ പേര് രജിസ്റ്റര്‍ ചെയ്ത് പ്രവേശന നടപടികളില്‍ പങ്കെടുക്കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആവശ്യമായ ഫീസ് (ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്) എന്നിവ കൈവശം വെച്ച് പേര് രജിസ്റ്റര്‍ ചെയ്യുകയും അഡ്മിഷന്‍ പ്രക്രിയയില്‍ പങ്കെടുക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370714
Spot admission for poly technic




































