കൊയിലാണ്ടി: ഷാര്‍ജ ഇക്ബാല്‍ യൂത്ത് ഫോറം സ്ഥാപക അംഗവും ഷാര്‍ജ കെഎംസിസി സംസ്ഥാന സെക്രട്ടറിയും ആയ സുബൈര്‍ തിരുവങ്ങൂരിനെ ഇഖ്ബാല്‍ യൂത്ത് ഫോറം അനുസ്മരിച്ചു. ഷാര്‍ജയിലും നാട്ടിലും സാംസ്‌കാരിക രാഷ്ട്രിയ രംഗത്തെ നിറസാനിദ്ധ്യം ആയിരുന്നു സുബൈര്‍.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അദ്ധേഹത്തിന്റെ നിഷ്‌കളങ്കവും നിസ്വാര്‍ത്വവുമായ പ്രവര്‍ത്തന ശൈലി മാതൃക യോഗ്യമാണെന്ന് യോഗത്തില്‍ സംസാരിച്ചവരെല്ലാം അനുസ്മരിച്ചു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടിടി ഇസ്മായീല്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഇക്ബാല്‍ യൂത്ത് ഫോറം പ്രസിഡണ്ട് സഅദ് പുറക്കാട് അദ്ധ്യക്ഷത വഹിച്ചു. മിഖ്ദാദ് ഇസ്ഹാഖ് ഖുര്‍ആന്‍ പാരായണം ചെയ്തു. റഷീദ് മണ്ടോളി സ്വാഗതം പറഞ്ഞു. ഇസ്ഹാഖ് കല്ലട പ്രാര്‍ത്ഥന നടത്തി. ഹംസ കൊല്ലം അനുസ്മരണ ഗാനം ആലപിച്ചു. എം. എ ലത്തീഫ്, സി. ഹനീഫ മാസ്റ്റര്‍, ടി. കെ അബ്ബാസ്, അബ്ബാസ് കുന്നില്‍, ടി. എം ഹസ്സന്‍, സൂപ്പി തിരുവളളൂര്‍, സറീന തിക്കോടി, മുസ്തഫ മുട്ടുങ്ങല്‍, റഷീദ് മലപ്പാടി, റസീന ഷാഫി, പി. റഷീദ, സജ്ന പിരിശത്തില്‍, എ. ജി അബ്ദുല്ല കാസര്‍ഗോഡ്, മുസ്തഫ പൂക്കാട്, വി. പി ഇബ്രാഹീം കുട്ടി, സമദ് പൂക്കാട്, അലി കോയിലാണ്ടി, ഷമീല്‍ പള്ളിക്കര, ഫൈസല്‍ രാമത്ത്,എ അസീസ് മാസ്റ്റര്‍, റസീഫ് പുറക്കാട്, അബ്ദുല്ല മാണിക്കോത്ത്, പി. വി റംല, നിസാര്‍ വെള്ളികുളങ്ങര, മൊയ്തീന്‍ പാങ്ങ്, അഷ്റഫ് മാസ്റ്റര്‍, പി. എം അബ്ദുല്‍ഖാദര്‍, ഹാഷിം പുന്നക്കല്‍,ഉസ്മാന്‍ കല്ലായി എന്നിവര്‍ സംസാരിച്ചു.
qbal Youth Forum remembered Zubair Thiruvangur




































