വടകര: കാണാന്‍ കാഴ്ച്ചകള്‍ ഏറെയുണ്ട് പോണ്ടിച്ചേരിയില്‍, സിനിമ ലൊക്കേഷനുലുകളിലൂടെ മലയാളികള്‍ക്ക് സുപരിചതമാണ് പോണ്ടിച്ചേരി. സംസ്‌ക്കാരങ്ങളുടെ സംഗമ വേദിയായ പോണ്ടിച്ചേരിയില്‍ നടന്ന് കൊണ്ടിരിക്കുന്ന കല്യാണ വിശേഷങ്ങള്‍ നമ്മുക്ക് പരിചയപെടാം... ഒരു തമിഴ് മലയാളി വിവാഹം. വരന്‍ പോണ്ടിച്ചേരി സ്വദേശി വിഗ്‌നേശ്വരന്‍ വധു ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാഹിയില്‍ നിന്നും ജോലി ആവശ്യാര്‍ത്ഥം പോണ്ടിച്ചേരിയില്‍ സ്ഥിര താമസമാക്കിയവരുടെ രണ്ടാം തലമുറയില്‍പ്പെട്ട പെണ്‍കുട്ടി പുതുച്ചേരി ഭാരതി ദാസന്‍ കോളേജിലെ പ്രൊഫസര്‍ ബിന്ദു ബാലന്റെയും ഷെറിയും മകള്‍ കൃഷ്ണജയുടെ വിവാഹമാണ് വിവിധ വിഭാഗങ്ങളുടെ ആചാരങ്ങളാല്‍ ശ്രദ്ധേയമായത്.
വരന്‍ വിഗ്‌നേശ്വരന്‍ തമിഴ് മുതലിയാര്‍ സമുദയാംഗമാണ്. പഠന കാലം മുതല്‍ തന്നെ സുഹൃത്തുക്കളായ കൃഷ്ണയും വിക്കിയും (വിഗ്‌നനേശ്വരന്‍) ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തതോടെ ഇരു കുടുംബങ്ങളും പിന്തുണ നല്‍കുകയായിരുന്നു. പ്രെഫസര്‍ ബിന്ദു ബാലന് വടകരയിലും മാഹിയില്‍ ഏറെ കുടുംബ ബന്ധങ്ങളുണ്ട്. വടകര തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിന് വിളിപ്പാട് അകലെയുള്ള പറോറ് കണ്ടിയില്‍ തറവാടാണ് ബിന്ദുവിന്റെ അമ്മ വീട്. ബിന്ദു ബാലന്‍ മാഹി ഗവ: കോളേജിലും സേവനം അനുഷ്ഠിച്ചിരുന്നു.
അമ്മ കെ.ടി.കെ. സരോജിനി ദീര്‍ഘകാലം പുതുച്ചേരി ആരോഗ്യ വകുപ്പില്‍ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്നു. അച്ഛന്‍ പി. ബാലന്‍ പുതുച്ചേരി സെക്രട്ടറിയേറ്റില്‍ നിന്നും സീനിയര്‍ സൂപ്രണ്ടായിട്ടാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവ് ഷെറിയുടെ കുടുംബവും മാഹിയിലാണ്. ഭര്‍ത്താവ് ഷെറിയുടെ പിതാവ് പുതുച്ചേരി ആരോഗ്യ വകുപ്പില്‍ നിന്നും ചീഫ് ഫാര്‍മസിസ്റ്റായും അമ്മ ശാന്ത നഴ്‌സിംഗ് സൂപ്രണ്ടായുമായാണ് വിരമിച്ചത്.
പൊളിയാണ് മക്കളേ പോണ്ടിച്ചേരിയിലെ മഞ്ഞ കല്യാണീ.... 'നമ്മുടെ പെണ്ണിന്റെ കല്യാണം പൊളിയാക്കണം. നമ്മുടെ ചെക്കന്റെ കല്യാണം' പോണ്ടിച്ചേരി ആര്‍ബോട്ടം പാര്‍ക്കില്‍ നടന്ന ഹല്‍ദി ചടങ്ങിനിടെ (മഞ്ഞ കല്യാണം) മലയാളം അടിപൊളി ഗാനത്തിനൊപ്പം ചുവട് വെച്ച് തമിഴ് ചുള്ളന്‍മാര്‍. അച്ഛന്‍ ഷെറിയുടെ ബിഎംഡബ്ലിയു ബൈക്കില്‍ കൃഷ്ണജ ഹല്‍ദി ചടങ്ങില്‍ വന്ന് ഇറങ്ങിയതോടെ ആരവങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് ബന്ധുക്കളുടെ കലാപരിപാടികളും അരങ്ങേറി. കസിന്‍ ബ്രദര്‍ ഇഷാന്‍ അവതിരിപ്പിച്ച മലയാളം ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
നവ്യാനുഭവമായി നലുങ്ക്. മൂന്ന് ദിവസം നീണ്ടു നിന്ന നലുങ്ക് കേരളത്തില്‍ നിന്ന് വന്നവര്‍ക്ക് നവ്യനുവമായി മാറി. വിവാഹത്തിന് മുമ്പ് വധു വരന്‍മാര്‍ക്ക് അനുഗ്രഹം നല്‍കുന്ന പരമ്പരാഗത ആചാരമാണ് നലുങ്ക്. വധുവിനെ ബന്ധുജനങ്ങള്‍ മഞ്ഞള്‍ തേച്ചും ആരതി ഉഴിഞ്ഞും അനുഗ്രഹം നല്‍കുന്നു. വധു ബന്ധുക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്നു. മലയാളി സാന്നിധ്യം ശ്രദ്ധേയമായി സെപ്റ്റംബര്‍ 3 ന് നടക്കുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി മാഹിയില്‍ നിന്നും വടകരയില്‍ നിന്നും നൂറുകണക്കിന് സുഹൃത്തുക്കളാണ് പോണ്ടിച്ചേരിയിലേക്ക് വന്നത്. ഇന്ന് രാവിലെ (20923) പോണ്ടിച്ചേരിയിലെത്തിയ മംഗലാപുരം- പുതുച്ചേരി എക്‌സ്പ്രസ്സില്‍ വന്ന രണ്ട് ബോഗിയിലെ യാത്രക്കാര്‍ വിവാഹത്തിന് വേണ്ടി മാത്രം പോണ്ടിച്ചേരിയില്‍ എത്തിയവരായിരുന്നത്രെ.
Tamil - Malayalam wedding at Pondicherry





































