കൊയിലാണ്ടി: ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന നടേരി പയര്‍ വീട്ടില്‍ മീത്തല്‍ ധാര്‍മിക് അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിക്കെ യാണ് ഇന്ന് മരണം സംഭവിക്കുന്നത്.
മുന്‍ കൗണ്‍സിലര്‍ ആയിരുന്ന പി എം ബാബുവിന്റെയും രൂപയുടെയും മകനാണ് നാലു വയസ്സുകാരനായ ധാര്‍മിക്ക് രണ്ടര വര്‍ഷത്തോളമായി തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ധാര്‍മിക്ക് ചികിത്സയുടെ ഒരു ഘട്ടത്തില്‍ രോഗം ഭേദമായെന്നും നഴ്‌സറിയില്‍ പോകാമെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകളെ തകര്‍ത്തു പെട്ടന്ന് ഒരു പനി വരികയും പരിശോധനയെ തുടര്‍ന്ന് വീണ്ടും ലുക്കീമിയ ഗുരുതരമാംവിധം തിരിച്ചുവന്നിരിക്കുകയാണ് എന്ന് സ്ഥിരീകരിക്കുകയും ആയിരുന്നു അപൂര്‍വമായി ഈ രോഗത്തിന് മജ്ജ മാറ്റിവക്കല്‍ ഉള്‍പ്പെടെ വിദഗ്ധചികിത്സ നടത്തിയാല്‍ മാത്രമേ ജീവന്‍ രക്ഷിക്കാന്‍ ആവുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കൈകോര്‍ത്ത് ധാര്‍മികനായി ധനസമാഹരണം നടത്തിയിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മൃദുദേഹം വീട്ടിലെത്തിച്ചു ഇന്ന് രാത്രി 10 മണിക്ക് സംസ്‌കരിക്കും.
Meethal Dharmik, who was undergoing treatment for leukemia, passed away at Nateri Kavumvattam Pyarveet.





































