കൊയിലാണ്ടി: ഇന്ത്യന്‍ ശാസ്ത്ര നേട്ടങ്ങള്‍ക്ക് തിലകക്കുറിയായി ചന്ദ്രയാന്‍ 3 വിജയിപ്പിച്ചെടുത്ത ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് വിദ്യാര്‍ത്ഥികള്‍ കാര്‍ഡുകള്‍ തയ്യാറാക്കി അയച്ചു.
കൊയിലാണ്ടി മര്‍കസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് 500ല്‍ പരം അഭിനന്ദന കാര്‍ഡുകള്‍ തയ്യാറാക്കി അയച്ചത്. വര്‍ണ്ണങ്ങളും വരകളും അഭിനന്ദന വാചകങ്ങളും മനോഹരമായ അവതരിപ്പിച്ച കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ ഐഎസ്ആര്‍ഒ അക്ഷരങ്ങളുടെ രൂപം തീര്‍ത്ത് പ്രദര്‍ശിപ്പിച്ചതും ആകര്‍ഷകമായി. പ്രിന്‍സിപ്പല്‍ അബ്ദുല്‍ മജീദ് ഇര്‍ഫാനി, മാനേജര്‍ അബ്ദുല്‍ നാസര്‍ സി കെ തുടങ്ങിയവര്‍ സ്‌കൂളിന്റെ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി.
Students of Koyilandy Markus congratulate ISRO scientists





































