മേപ്പയ്യൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതനായ നേതാവും അധ്യാപകനുമായിരുന്ന ദേവരാജന്‍ കമ്മങ്ങാടിന്റെ സ്മരണയ്ക്കായി എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്ര്യ ദിന സമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. എഐവൈഎഫ് ചങ്ങരംവെള്ളി യൂണിറ്റിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തിയത്
എ.ഐ.വൈ.എഫ് ജില്ലാ ജോ: സെക്രട്ടറി ധനേഷ് കാരയാട് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം ഒ. കെ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.വിനോദന്‍ മുഖ്യ പ്രഭാഷണം നടത്തി. സിപിഐ ബ്രാഞ്ച് സെക്രട്ടറി വത്സ കുമാര്‍ , ജിതിന്‍ രാജ് ,കെ.സി ഷിബു , രമേഷ് ബാബു, വത്സന്‍ , നിരഞ്ജ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
In memory of Devaraj Kammangad, AIYF organized a history quiz competition for students





































