കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരിയില്‍ എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ 40 ലിറ്റര്‍ വാഷ് പിടികൂടി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.
പ്രിവന്റീവ് ഓഫീസര്‍ അജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അബ്കാരി നിയമപ്രകാരം കേസടുത്തതായും അന്വേഷണം നടത്തി വരുന്നതായും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രിവന്റ്റ്റീവ് ഓഫീസര്‍ അബ്ദുല്‍ ബഷീര്‍, സിഇഒ ദീന്‍ദയാല്‍, ഡബ്ലിയു സിഇഒ ഷൈനി, ഡ്രൈവര്‍ മുബഷിര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു
Onam Special Drive; 40 liters of wash was seized in Puliyancherry





































