#Latest News #Payyoli #Mla #Praveen Kumar
പയ്യോളി: (koyilandy.truevisionnews.com) രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നിയമസഭാ കക്ഷി നേതാവും എം.എൽ.എയുമായ പി.കെ. പ്രവീണിന് രാഷ്ട്രീയ മഹിളാ ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികൾ സർക്കാർ ഉപേക്ഷിക്കരുതെന്ന് സ്വീകരണത്തിന് മറുപടിയായി പി.കെ. പ്രവീൺ എം.എൽ.എ പറഞ്ഞു.
മഹിളാ ജനത ജില്ലാ പ്രസിഡന്റ് പി.സി. നിഷാകുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുജ ബാലുശ്ശേരി, പി.പി. നിഷ, സംസ്ഥാന സമിതി അംഗങ്ങളായ ബേബി ബാലമ്പ്രത്ത്, എം.പി. അജിത, വനജ രാജേന്ദ്രൻ, ജീജദാസ്, ജില്ലാ സെക്രട്ടറിമാരായ ഷൈമ കോറോത്ത്, എം.കെ. സതി, ഗണേശൻ കാക്കൂർ, പ്രേംഭാസിൻ, ജെ.എൻ. രാമചന്ദ്രൻ കുയ്യണ്ടി, ബിന്ദു, സുമ തൈക്കണ്ടി എന്നിവർ സംസാരിച്ചു.
Content Highlight: Praveen MLA says women's safety plan should not be abandoned








































