#Latest News #Higher Education #Quantum Computing #Mukhunnu College #Roji M John
കൊയിലാണ്ടി: (koyilandy.truevisionnews.com) കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ആഗോള മുഖം നൽകാനാവശ്യമായ വിപ്ലവകരമായ പദ്ധതികൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മെമോറിയൽ ഗവ. കോളേജിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച പുതിയ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കോളേജ് ഫിസിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന 'ക്വാണ്ടം കമ്പ്യൂട്ടിങ് റിസർച്ച് ആൻഡ് ട്രെയിനിങ് സെന്ററി'ന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.
അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില, വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ലത കെ. പൊറ്റയിൽ എന്നിവർ പങ്കെടുത്തു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സന്തോഷ് കുന്നുമ്മൽ, സജിന പിരിശത്തിൽ, ഗ്രാമപഞ്ചായത്ത് അംഗം ലീല, പ്രിൻസിപ്പൽ ഡോ. ജിസ് ജോസ്, വൈസ് പ്രിൻസിപ്പൽ എം.പി. അൻവർ സാദത്ത്, പ്രൊഫ. അബൂബക്കർ കാപ്പാട്, കെ. ഷിജു, പി.ജെ. പ്രസാദ്, വി. സുധ, ആര്യ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Content Highlight: Mukhunnu College Quantum Computing Center Kerala Minister Roji M John
#Latest News #Higher Education #Quantum Computing #Mukhunnu College #Roji M John







































