adimage

കൊല്ലം ചിറ സൗന്ദര്യവൽക്കരണവും തീർത്ഥാടന ടൂറിസവും; പിഷാരികാവ് ക്ഷേത്ര വികസനത്തിന് ഉറപ്പുനൽകി കെ. പ്രവീൺ കുമാർ എംഎൽഎ

കൊല്ലം ചിറ സൗന്ദര്യവൽക്കരണവും തീർത്ഥാടന ടൂറിസവും; പിഷാരികാവ് ക്ഷേത്ര വികസനത്തിന് ഉറപ്പുനൽകി കെ. പ്രവീൺ കുമാർ എംഎൽഎ adimage
2026-07-18T13:00:00 | By Krishnapriya S R
#Latest News #Pisharikavu Temple #Koyilandy #Praveen Kumar MLA #Pilgrim Tourism

കൊയിലാണ്ടി: (koyilandy.truevisionnews.com) കർക്കിടക മാസാചരണത്തോടനുബന്ധിച്ച് പ്രസിദ്ധമായ ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കെ. പ്രവീൺ കുമാർ എംഎൽഎയ്ക്ക് ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ അപ്പുക്കുട്ടി നായർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ രാഹുലൻ, ട്രസ്റ്റി അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചേർന്ന് എംഎൽഎയ്ക്ക് ഉപഹാരം സമർപ്പിച്ചു.

തുടർന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ വികസന ആവശ്യങ്ങളുടെ രൂപരേഖ അടങ്ങിയ നിവേദനം ട്രസ്റ്റി ബോർഡ് ചെയർമാൻ എംഎൽഎയ്ക്ക് കൈമാറി. മേഖലയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ ഉരുപ്പുണ്യകാവ്, പിഷാരികാവ്, പാറപ്പള്ളി എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് വിപുലമായൊരു 'പിൽഗ്രിം ടൂറിസം സർക്യൂട്ട്' പദ്ധതി യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി.

ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതയായ കൊല്ലം കവാടം മുതൽ ക്ഷേത്രം വരെയുള്ള റോഡ്, ഊരുചുറ്റൽ റോഡ്, ചിറ മുതൽ ക്ഷേത്രം വരെയുള്ള റോഡ് എന്നിവ അടിയന്തരമായി റീടാറിങ് ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള വിനോദസഞ്ചാര വകുപ്പ് 4 കോടി രൂപ അനുവദിക്കുകയും ടെണ്ടർ നടപടികൾ പൂർത്തിയാവുകയും ചെയ്ത കൊല്ലം ചിറയുടെ സൗന്ദര്യവൽക്കരണ പ്രവൃത്തികൾ, നിർവ്വഹണ ഏജൻസിയായ കെൽ (KEL) മുഖാന്തിരം വേഗത്തിലാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും എംഎൽഎ അറിയിച്ചു.

കൂടാതെ, പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾ ആശ്രയിക്കുന്ന പിഷാരികാവ് ദേവസ്വം സ്കൂളിനെ സർക്കാർ ഫണ്ട് ലഭ്യമാക്കി ഒരു മാതൃകാ വിദ്യാലയമാക്കി മാറ്റാൻ ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ചടങ്ങിൽ ദേവസ്വം മാനേജർ അനിൽകുമാർ പി.സി, ട്രസ്റ്റി അംഗങ്ങളായ കീഴയിൽ ബാലൻ, ബാലകൃഷ്ണൻ അരിക്കുളം, ദേവസ്വം ജീവനക്കാരായ രാകേഷ് കെ.കെ, ജയകുമാരി ജി, രാജേഷ്, അതുൽ ബാബു എന്നിവർ സംബന്ധിച്ചു.

Content Highlight: Pisharikavu Temple Pilgrim Tourism Circuit MLA K Praveen Kumar

#Latest News #Pisharikavu Temple #Koyilandy #Praveen Kumar MLA #Pilgrim Tourism

adimage

Next TV

Related Stories
ഹെൽത്തി കേരള ക്യാമ്പയിൻ: പയ്യോളിയിലെ കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന, ഹോട്ടലുകൾക്ക് നോട്ടീസ്

Jul 18, 2026 01:04 PM

ഹെൽത്തി കേരള ക്യാമ്പയിൻ: പയ്യോളിയിലെ കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന, ഹോട്ടലുകൾക്ക് നോട്ടീസ്

പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി പയ്യോളിയിലെ ഹോട്ടലുകളിലും കടകളിലും ആരോഗ്യവകുപ്പ് പരിശോധന. വൃത്തിഹീനമായ സ്ഥാപനങ്ങൾക്ക് നോട്ടീസ്, പുകയില...

Read More >>
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി റോജി എം ജോൺ

Jul 18, 2026 12:55 PM

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി റോജി എം ജോൺ

മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഗവ. കോളേജിൽ പുതിയ കമ്പ്യൂട്ടർ ലാബും ക്വാണ്ടം കമ്പ്യൂട്ടിങ് റിസർച്ച് സെന്ററും മന്ത്രി റോജി എം ജോൺ...

Read More >>
പയ്യോളി നഗരസഭയിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; റിസോഴ്‌സ് പേഴ്‌സൺ ശില്പശാല സംഘടിപ്പിച്ചു

Jul 18, 2026 11:04 AM

പയ്യോളി നഗരസഭയിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; റിസോഴ്‌സ് പേഴ്‌സൺ ശില്പശാല സംഘടിപ്പിച്ചു

പയ്യോളി നഗരസഭയുടെ ഹരിത ഭവനം പദ്ധതിക്കായി റിസോഴ്‌സ് പേഴ്‌സൺ ശില്പശാല നടന്നു. ഡിവിഷൻ തല ബോധവൽക്കരണ ക്ലാസുകൾക്ക് പരിശീലനം...

Read More >>
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

Jul 17, 2026 02:07 PM

കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി ടൗണിൽ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പണവും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകളും ഉണ്ട്. കണ്ടുകിട്ടുന്നവർ 8137828436 എന്ന...

Read More >>
കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

Jul 16, 2026 05:33 PM

കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

കീഴരിയൂരിൽ സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായയുടെ...

Read More >>
Top Stories










News Roundup






GCC News






Entertainment News





adimage
https://koyilandy.truevisionnews.com/