adimage

ഹെൽത്തി കേരള ക്യാമ്പയിൻ: പയ്യോളിയിലെ കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന, ഹോട്ടലുകൾക്ക് നോട്ടീസ്

ഹെൽത്തി കേരള ക്യാമ്പയിൻ: പയ്യോളിയിലെ കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന, ഹോട്ടലുകൾക്ക് നോട്ടീസ് adimage
2026-07-18T13:04:00 | By Krishnapriya S R
#Latest News #Healthy Kerala #Payyoli #Health Department #Food Safety

പയ്യോളി: (koyilandy.truevisionnews.com) പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹെൽത്തി കേരള ക്യാമ്പയിൻ മുൻനിർത്തി പയ്യോളി മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തി. മേലടി ബ്ലോക്ക് പി.എച്ച്.സിയും തുറയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാചകം ചെയ്തതായി കണ്ടെത്തിയ ഹോട്ടലുകൾക്ക് ഉദ്യോഗസ്ഥർ കടുത്ത മുന്നറിയിപ്പും നോട്ടീസും നൽകി. കൂടാതെ, നിയമം ലംഘിച്ച് പുകയില ഉൽപ്പന്നങ്ങൾ വിറ്റ കടകളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.

വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, എല്ലാ ഭക്ഷണ വിതരണക്കാരും കടുത്ത ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാത്തവർക്കെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. സജീവ് പി.ബി വ്യക്തമാാക്കി.

പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. ദിനേശൻ, കെ. ഫാത്തിമ, പി.പി. ദിവ്യ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Content Highlight: Healthy Kerala Campaign Payyoli Health Department Inspection

#Latest News #Healthy Kerala #Payyoli #Health Department #Food Safety

adimage

Next TV

Related Stories
കൊല്ലം ചിറ സൗന്ദര്യവൽക്കരണവും തീർത്ഥാടന ടൂറിസവും; പിഷാരികാവ് ക്ഷേത്ര വികസനത്തിന് ഉറപ്പുനൽകി കെ. പ്രവീൺ കുമാർ എംഎൽഎ

Jul 18, 2026 01:00 PM

കൊല്ലം ചിറ സൗന്ദര്യവൽക്കരണവും തീർത്ഥാടന ടൂറിസവും; പിഷാരികാവ് ക്ഷേത്ര വികസനത്തിന് ഉറപ്പുനൽകി കെ. പ്രവീൺ കുമാർ എംഎൽഎ

കർക്കിടക മാസത്തിൽ പിഷാരികാവ് ക്ഷേത്രം സന്ദർശിച്ച എംഎൽഎ കെ പ്രവീൺ കുമാറിന് സ്വീകരണം. ഉരുപ്പുണ്യകാവ്, പിഷാരികാവ്, പാറപ്പള്ളി എന്നിവ ബന്ധിപ്പിച്ച്...

Read More >>
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി റോജി എം ജോൺ

Jul 18, 2026 12:55 PM

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി റോജി എം ജോൺ

മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഗവ. കോളേജിൽ പുതിയ കമ്പ്യൂട്ടർ ലാബും ക്വാണ്ടം കമ്പ്യൂട്ടിങ് റിസർച്ച് സെന്ററും മന്ത്രി റോജി എം ജോൺ...

Read More >>
പയ്യോളി നഗരസഭയിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; റിസോഴ്‌സ് പേഴ്‌സൺ ശില്പശാല സംഘടിപ്പിച്ചു

Jul 18, 2026 11:04 AM

പയ്യോളി നഗരസഭയിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; റിസോഴ്‌സ് പേഴ്‌സൺ ശില്പശാല സംഘടിപ്പിച്ചു

പയ്യോളി നഗരസഭയുടെ ഹരിത ഭവനം പദ്ധതിക്കായി റിസോഴ്‌സ് പേഴ്‌സൺ ശില്പശാല നടന്നു. ഡിവിഷൻ തല ബോധവൽക്കരണ ക്ലാസുകൾക്ക് പരിശീലനം...

Read More >>
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

Jul 17, 2026 02:07 PM

കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി ടൗണിൽ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പണവും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകളും ഉണ്ട്. കണ്ടുകിട്ടുന്നവർ 8137828436 എന്ന...

Read More >>
കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

Jul 16, 2026 05:33 PM

കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

കീഴരിയൂരിൽ സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായയുടെ...

Read More >>
Top Stories

News Roundup

GCC News

Entertainment News

adimage
https://koyilandy.truevisionnews.com/