#Latest News #Payyoli #DYFI #Big Screen Display
പയ്യോളി: (koyilandy.truevisionnews.com) ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആവേശത്തോടെ കാണാൻ സൗകര്യമൊരുക്കി ഡിവൈഎഫ്ഐ അയനിക്കാട് ബിജു നഗറിൽ ബിഗ് സ്ക്രീൻ പ്രദർശനം ആരംഭിച്ചു.
പ്രദർശനത്തിന്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൽ.ജി. ലിജിഷ് നിർവഹിച്ചു. ബിജു നഗറിൽ നടന്ന ചടങ്ങിൽ അരവിന്ദ് കുമാർ അധ്യക്ഷനായി. എൻ.ടി. നിഹാൽ, വി.ടി. അതുൽ എന്നിവർ സംസാരിച്ചു.
പരിപാടിയിൽ ഷഫ്നാസ് സ്വാഗതവും ഡിവിഷൻ കൗൺസിലർ ഷർമിന നന്ദിയും രേഖപ്പെ ടുത്തി. വലിയ സ്‌ക്രീനിൽ മത്സരങ്ങൾ കാണാൻ ഫുട്ബോൾ പ്രേമികൾ ഉൾപ്പെടെ നിരവധി പേരാണ് ഉദ്ഘാടന ദിവസത്തിൽ തന്നെ എത്തിയത്.
Content Highlight: World Cup big screen screening begins at Ayanikad








































