May 29, 2026 11:11 AM

#Latest News #Chengottukavu #Tarring #Traffic control

കൊയിലാണ്ടി: (koyilandy.truevisionnews.com) വർഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന്റെ റീ-ടാറിങ് പ്രവൃത്തികൾക്ക് തുടക്കമായി.

പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധി തവണ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. കൊയിലാണ്ടി ന്യൂസ് ഡോട്ട് കോം ഉൾപ്പെടെയുള്ള മാധ്യമങ്ങളും ഈ വിഷയം നിരന്തരം വാർത്തകളിലൂടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഈ ശക്തമായ ജനവികാരത്തിനും മാധ്യമ ഇടപെടലുകൾക്കും പിന്നാലെയാണ് ഇപ്പോൾ അധികൃതർ ടാറിങ് പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നത്. ടാറിങ് ജോലികൾ തുടങ്ങിയ പശ്ചാത്തലത്തിൽ പാലത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു.

ഇന്ന് (29.05.2026) വൈകീട്ട് ആറ് മണി മുതൽ പാലത്തിലൂടെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടും. കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന ടാങ്കറുകളും ബസുകളും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വടകര നാരായണ നഗറിൽ നിന്നും തിരിഞ്ഞ് ചാനിയംകടവ്, പേരാമ്പ്ര വഴി പോകേണ്ടതാണ്.

ഇതേ ദിശയിൽ നിന്നുള്ള ചെറിയ വാഹനങ്ങൾ പയ്യോളിയിൽ നിന്നും തിരിഞ്ഞ് മേപ്പയൂർ, പേരാമ്പ്ര വഴിയാണ് യാത്ര തുടരേണ്ടത്. അതേസമയം, കോഴിക്കോട് ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ചെങ്ങോട്ടുകാവ് ബൈപ്പാസ് വഴി തിരിഞ്ഞു പോകണം.

ഈ വാഹനങ്ങൾ കൊയിലാണ്ടി ടൗണിൽ പ്രവേശിക്കാതെ ബൈപ്പാസ് വഴി കടന്നുപോകണമെന്ന് ട്രാഫിക് പോലീസ് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. നിർമ്മാണപ്രവർത്തികൾ പൂർത്തിയാകുന്നതുവരെ ഡ്രൈവർമാർ പോലീസിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.

Content Highlight: content highlights:- Chengotukavu flyover tarring begins

#Latest News #Chengottukavu #Tarring #Traffic control

Next TV

Top Stories










News Roundup






GCC News






Entertainment News





https://koyilandy.truevisionnews.com/