#Latest News #Koyilandy #MLA Office
കൊയിലാണ്ടി: (koyilandy.truevisionnews.com) കൊയിലാണ്ടി എംഎൽഎ കെ. പ്രവീൺ കുമാറിന്റെ പുതിയ ഔദ്യോഗിക ഓഫീസ് റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തനം ആരംഭിച്ചു. ഫയർ സ്റ്റേഷന് മുന്നിലെ വാടക കെട്ടിടത്തിൽ സജ്ജമാക്കിയ ഓഫീസ് മുൻ കേന്ദ്രമന്ത്രിയും മുൻ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ മഠത്തിൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ, പയ്യോളി നഗരസഭാധ്യക്ഷ എൻ. താഹിറ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ്, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. ഭാസ്‌ക്കരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
ഇവർക്ക് പുറമെ നഗരസഭ കൗൺസിലർ സി.കെ. ജയദേവൻ, മഠത്തിൽ നാണു, വി.പി. ഇബ്രാഹിം കുട്ടി, വി.പി. ഭാസ്‌കരൻ, അഡ്വ. എസ്. സുനിൽ മോഹനൻ, കെ.കെ. വൈശാഖ്, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, പി. രത്‌നവല്ലി, സി. ഹനീഫ, സി.വി. ബാലകൃഷ്ണൻ, കെ. രാമചന്ദ്രൻ, മുരളി തോറോത്ത്, റഷീദ് വെങ്ങളം, കെ.ടി. വിനോദൻ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
Content Highlight: content highlights:- Koyilandy MLA's new office begins operations



































