#obituary | ഷാര്‍ജ കെഎംസിസി സംസ്ഥാന സെക്രട്ടറി സുബൈര്‍ തിരുവങ്ങൂര്‍ അന്തരിച്ചു

#obituary | ഷാര്‍ജ കെഎംസിസി സംസ്ഥാന സെക്രട്ടറി സുബൈര്‍ തിരുവങ്ങൂര്‍ അന്തരിച്ചു
Aug 21, 2023 10:53 AM | By SUHANI S KUMAR

കാപ്പാട്: ഷാര്‍ജ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറിയും ജീവകാരുണ്യപ്രവര്‍ത്തകനും കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ ഓഫീസ് സ്റ്റാഫുമായിരുന്ന തിരുവങ്ങൂര്‍ പൊയിലില്‍ സുബൈര്‍(61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഷാര്‍ജയിലേക്ക് പോകാനിരിക്കെ നെഞ്ചുവേദനയെ തുടര്‍ന്നാണ് മരണപ്പെട്ടത്.

ഭാര്യ: ജസീറ നെടുളി കാപ്പാട്. മക്കള്‍: മുഹമ്മദ് ഷിബിലി, ഷാമില്‍ അബ്ദുല്ല, മുഹമ്മദ് ഷദാന്‍. പിതാവ്: പരേതനായ തൈവളപ്പില്‍ മുഹമ്മദ്. മാതാവ്: പുറക്കാട് കൊപ്പരക്കണ്ടം മുല്ല വിരുത്തി ഹൗസിലെ പരേതയായ ഖദീജ കുട്ടി.

സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ നാസര്‍ കുറുവങ്ങാട്, അബൂബക്കര്‍, സഫിയ, സീനത്ത് പുറക്കാട്.


Content Highlight: sharja kmcc state secratary subair thiruvagoor passed away

Next TV

Top Stories










News Roundup






GCC News






Entertainment News





https://koyilandy.truevisionnews.com/