adimage

adimage
2026-07-14T12:20:00

#Latest News #Mattannur Police #Chain Snatching #Koyilandy Native

കൊയിലാണ്ടി: (koyilandy.truevisionnews.com) സ്കൂട്ടറിലെത്തി യുവതിയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ കൊയിലാണ്ടി സ്വദേശിയുൾപ്പെടെ രണ്ടുപേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സ്വദേശി എ.എസ്. സൂര്യൻ (26), കോഴിക്കോട് പുതുപ്പള്ളി സ്വദേശി പി.വി. അനസ് (29) എന്നിവരെയാണ് പോലീസ് ഇന്നലെ പിടികൂടിയത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ജൂൺ 30-ന് പഴശ്ശി ഏലക്കുഴി ഭാഗത്തുവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂട്ടറിൽ എത്തിയ പ്രതികൾ യുവതിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഇരുവരെയും സ്വന്തം വീടുകളിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതികൾക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടാം പ്രതി സൂര്യനെതിരെ ചൊമ്പാല, വെള്ളയിൽ, ചങ്ങരംകുളം തുടങ്ങിയ സ്റ്റേഷനുകളിലായി മൂന്ന് കേസുകൾ ഉണ്ട്. ഒന്നാം പ്രതി അനസിനെതിരെ മണ്ണാഞ്ചേരി, നെയ്യാറ്റിൻകര, നറുവമോട്, കായംകുളം, കൊടുങ്ങല്ലൂർ തുടങ്ങിയ സ്റ്റേഷനുകളിലും കേസുകളുണ്ട്.

എസ്.ഐ കെ.പി. മുഹമ്മദ് ഫൈറൂസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വി.കെ. പ്രകാശൻ, വിനീഷ് കുമാർ, സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദീപേഷ്, സുധീഷ്, വിജേഷ്, പ്രജീഷ്, ജോഷിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, റജീൽ, വിജിൽ മോൻ, അനീസ്, ഷമീർ, സരിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു.

Content Highlight: Two Arrested In Mattannur For Attempted Gold Chain Snatching, One From Koyilandy

#Latest News #Mattannur Police #Chain Snatching #Koyilandy Native

adimage

Next TV

Top Stories










News Roundup






Entertainment News





adimage
https://koyilandy.truevisionnews.com/