#Latest News #Koyilandy #The Well Collapsed
കൊയിലാണ്ടി: (koyilandy.truevisionnews.com) കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് കൊയിലാണ്ടി പെരുവെട്ടൂർ കുഴിച്ചാൽ കോളനിക്ക് സമീപമുള്ള പൊതു കിണർ പൂർണ്ണമായും ഇടിഞ്ഞുതാഴ്ന്നു.
പ്രദേശവാസിയായ ഗോപിയുടെ വീടിന് സമീപത്തുള്ള കിണറാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി തന്നെ കിണറിന്റെ അടിഭാഗം ഇടിയാൻ തുടങ്ങിയിരുന്നതായും, കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയോടെ കിണർ പൂർണ്ണമായി താഴേക്ക് പതിക്കുകയായിരുന്നുവെന്നും ഗോപി പറഞ്ഞു.
കിണർ ഇടിഞ്ഞുതാഴ്ന്ന വിവരമറിഞ്ഞ് നഗരസഭാ അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടാവസ്ഥ കണക്കിലെടുത്ത് സുരക്ഷ മുൻനിർത്തി കിണർ എത്രയും വേഗം മണ്ണുമാറ്റി മൂടാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Content Highlight: Heavy rains in Koyilandy cause public well to collapse

































