#Latest News #Koyilandy #Case filed
കൊയിലാണ്ടി: (koyilandy.truevisionnews.com) കുടുംബവഴക്കിനെ തുടർന്ന് കൊയിലാണ്ടിയിൽ യുവതിക്ക് നേരെ പിതാവിന്റെ ക്രൂരമായ ആക്രമണം. കൊയിലാണ്ടി കൊല്ലം സ്വദേശിനിയായ പടിഞ്ഞാറേ വളപ്പിൽ ഉമുൽ ഹസ്നത്തിനാണ് (31) സ്വന്തം പിതാവിൽ നിന്നും ദേഹോപദ്രവം സംഭവിച്ചത്.
വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിൽ പ്രതിയായ പിതാവ് മകളുടെ ഇടതുകൈ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ ഇടതുകൈവെള്ളയ്ക്ക് സാരമായ മുറിവേറ്റിട്ടുണ്ട്.
പരിക്കേറ്റ യുവതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിതാവ് മുഹമ്മദ് കോയക്കെതിരെ (63) കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlight: content highlights:- Father cut off daughter's left hand with blade








































