#Latest News #Ulliyeri #DYFI #Protest march
പയ്യോളി: (koyilandy.truevisionnews.com) രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ഇന്ധനവില വർധനവിനെതിരെയും കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്ത്.
ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ വെച്ച് വൻ പ്രതിഷേധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നെല്ലേരി മാണിക്കോത്തുനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് നഗരം ചുറ്റി പയ്യോളി ബീച്ച് റോഡിലാണ് സമാപിച്ചത്.
ഇന്ധനവില വർധനവ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്നും ജനദ്രോഹ നടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മാർച്ചിന്റെ സമാപന യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി.പി. ബബീഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് എ.കെ. വൈശാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനയുടെ പ്രമുഖ നേതാക്കളായ എൻ.കെ. റയീസ്, എൻ.വി. അശ്വതി, കെ. ശരത്ത്, അരുൺ നാഥ്, എൻ.ടി. നിഹാൽ എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ബ്ലോക്ക് സെക്രട്ടറി സി.ടി. അജയ്‌ഘോഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി എ. വിഷ്ണുരാജ് നന്ദി രേഖപ്പെടുത്തി.
Content Highlight: CONTENT HIGHLIGHTS:- DYFI protest march in Payyoli against the Centre









































