#Latest News #Ullyeri #Farewell
ഉള്ള്യേരി: (koyilandy.truevisionnews.com) പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ഉള്ളേരി പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങൾ, അങ്കണവാടികൾ, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കുമായി ഹൃദ്യമായ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.
യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. നാസർ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ പുനത്തിൽ അധ്യക്ഷത വഹിച്ചു. വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണം ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർപേഴ്‌സൺ സുഗമ ഹരിദാസ് നിർവഹിച്ചു.
ചടങ്ങിൽ വികസന സമിതി ചെയർപേഴ്‌സൺ ഷാജു ചെറുക്കാവിൽ, ക്ഷേമസമിതി ചെയർപേഴ്‌സൺ ബിന്ദു താന്നിക്കൽ, വാർഡ് മെമ്പർ കൃഷ്ണൻ കൂവിൽ, ഹെഡ് ക്ലർക്ക് കെ. അനിൽ, ഐസിഡിഎസ് സൂപ്പർവൈസർ പി.ജി. ലിജി, വി. ഷാജു, കെ. ശ്രീലേഖ, കെ.കെ. സത്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യാത്രയയപ്പ് സ്വീകരിച്ച സുനിൽ ഡേവിഡ്, ഗോവിന്ദൻ ചെത്തിൽ, എൻ.കെ. ജയദാസൻ, സി.എം. ശശി, ബിന്ദു രാമത്ത്, പി.കെ. ബാലകൃഷ്ണൻ, പി.കെ. ഷീബ, പി. അനിത, കെ.കെ. സുലോചന, കെ.എം. സരോജിനി, ലീല, എൻ. ശാന്തകുമാരി, ആയിഷ ഹിബ എന്നിവർ മറുപടി പ്രസംഗം നടത്തി.
ചടങ്ങിൽ നിർവഹണ ഉദ്യോഗസ്ഥൻ ഗണേശൻ കക്കഞ്ചേരി സ്വാഗതവും കെ.വി. ബ്രജേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.
Content Highlight: content highlights:- Heartfelt farewell to retiring teachers and staff of Ulleri









































