കച്ചവടക്കാരുടെ ദുരിതത്തിന് അടിയന്തര പരിഹാരം വേണം; അധികൃതർ ഇടപെടണമെന്ന് വ്യാപാരി ഏകോപന സമിതി

കച്ചവടക്കാരുടെ ദുരിതത്തിന് അടിയന്തര പരിഹാരം വേണം; അധികൃതർ ഇടപെടണമെന്ന് വ്യാപാരി ഏകോപന സമിതി
May 26, 2026 12:21 PM | By Krishnapriya S R
#Latest News #Nandhi #Trader Coordination Committee

നന്തിബസാർ: (koyilandy.truevisionnews.com) ദേശീയപാത ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് വഗാഡ് കമ്പനിയുടെ അശാസ്ത്രീയമായ പ്രവൃത്തികൾ മൂലം നന്തി ടൗണിലെ കച്ചവടക്കാർ അനുഭവിക്കുന്ന കടുത്ത ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

നാഷണൽ ഹൈവേ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന പ്രമേയം യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.വി.കെ. സുബൈർ യോഗത്തിൽ അവതരിപ്പിച്ചു.

നന്തി വ്യാപാര ഭവനിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിന്റെ ഔപചാരിക ഉദ്ഘാടനം സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. വിനോദൻ നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പവിത്രൻ ആതിര അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സനീർ വില്ലങ്കണ്ടി വാർഷിക റിപ്പോർട്ടും, ട്രഷറർ ദിലീപ് കുമാർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

സമ്മേളനത്തിന് മുന്നോടിയായി വ്യാപാരികളുടെ ആവേശകരമായ പ്രകടനവും ടൗണിൽ നടന്നു. ചടങ്ങിന്റെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വ്യാപാരികളുടെ മക്കൾക്കുള്ള ഉപഹാരങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

യോഗത്തിൽ വച്ച് 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് മാണിയോത്ത് മൂസ ഹാജിയുടെ നിയന്ത്രണത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പവിത്രൻ ആതിര (പ്രസിഡന്റ്), സനീർ വില്ലങ്കണ്ടി (സെക്രട്ടറി), ദിലീപ് കുമാർ (ട്രഷറർ) എന്നിവരെ വീണ്ടും ഭാരവാഹികളായി തിരഞ്ഞെടുത്തു.

ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസൽ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് സൗമിനി മോഹൻദാസ്, വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷീബ സദാനന്ദൻ, യൂത്ത് വിംഗ് നിയോജകമണ്ഡലം സെക്രട്ടറി സമീർ, നിയോജക മണ്ഡലം സെക്രട്ടറി ഇസ്മായിൽ ടി.പി., യൂണിറ്റ് വനിതാ പ്രസിഡന്റ് ജിഷ, ജില്ലാ കമ്മിറ്റി മെമ്പർ എ.വി.കെ. സുഹറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വ്യാപാരി നേതാക്കളായ എം.കെ. മുഹമ്മദ്, സദാനന്ദൻ, സുരേഷ് ഒറിയ, ഹമീദ് ഗണപതിക്കണ്ടി, പി. അശോകൻ, സി.കെ. അച്ചുതൻ, വടക്കേയിൽ രാജൻ, വിശ്വൻ, അബ്ദുള്ള ഒ.ടി. തുടങ്ങിയവർ സമ്മേളന നടപടികൾക്ക് നേതൃത്വം നൽകി.

Content Highlight: content highlights:- Traders' Coordination Committee demands immediate solution to traders' woes

#Latest News #Nandhi #Trader Coordination Committee

Next TV

Related Stories
മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

May 30, 2026 12:45 PM

മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

മീത്തലെ വൈലേരി തങ്കമണി അമ്മ...

Read More >>
ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

May 30, 2026 11:11 AM

ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

വെറ്റിലപ്പാറ മൃഗാശുപത്രിക്ക് ഗോവിന്ദൻ മാസ്റ്ററുടെ റോഡിന് പേരിട്ടു...

Read More >>
കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

May 30, 2026 11:06 AM

കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല...

Read More >>
Top Stories










News Roundup






GCC News






Entertainment News





https://koyilandy.truevisionnews.com/