adimage

ഉള്ളിയേരി 19-ാം മൈലിൽ കാറും ക്രെയിനും കൂട്ടിയിടിച്ച് വൻ അപകടം; കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു

ഉള്ളിയേരി 19-ാം മൈലിൽ കാറും ക്രെയിനും കൂട്ടിയിടിച്ച് വൻ അപകടം; കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു adimage
2026-05-25T14:57:00 | By Krishnapriya S R
#Latest News #Ullieri #Accident #Car and crane collide

ഉള്ളിയേരി: (koyilandy.truevisionnews.com) സംസ്ഥാന പാതയിലെ ഉള്ളിയേരി 19-ാം മൈലിൽ കാറും ക്രെയിനും കൂട്ടിയിടിച്ച് കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാൽ റോഡിൽ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരുന്ന ക്രെയിനുമായാണ് കാർ ഇടിച്ചത്.

ഞായറാഴ്ച പുലർച്ചെ പന്ത്രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. കൂറ്റൻ കുടിവെള്ള പൈപ്പുകളുമായി എത്തിയ വാഹനം കനാൽ റോഡിൽ പൈപ്പുകൾ ഇറക്കിയ ശേഷം തിരികെ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഈ സമയം ഉള്ളിയേരി ഭാഗത്തുനിന്ന് ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന കാർ ക്രെയിനിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നുവെങ്കിലും വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

വഴിവിളക്കുകളുടെ കുറവും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നയിടത്തെ സുരക്ഷാ മുന്നറിയിപ്പുകളുടെ അഭാവവുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Content Highlight: CONTENT HIGHLIGHTS:- Major accident as car and crane collide in Ulliyeri

#Latest News #Ullieri #Accident #Car and crane collide

adimage

Next TV

Related Stories
ഹെൽത്തി കേരള ക്യാമ്പയിൻ: പയ്യോളിയിലെ കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന, ഹോട്ടലുകൾക്ക് നോട്ടീസ്

Jul 18, 2026 01:04 PM

ഹെൽത്തി കേരള ക്യാമ്പയിൻ: പയ്യോളിയിലെ കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന, ഹോട്ടലുകൾക്ക് നോട്ടീസ്

പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി പയ്യോളിയിലെ ഹോട്ടലുകളിലും കടകളിലും ആരോഗ്യവകുപ്പ് പരിശോധന. വൃത്തിഹീനമായ സ്ഥാപനങ്ങൾക്ക് നോട്ടീസ്, പുകയില...

Read More >>
കൊല്ലം ചിറ സൗന്ദര്യവൽക്കരണവും തീർത്ഥാടന ടൂറിസവും; പിഷാരികാവ് ക്ഷേത്ര വികസനത്തിന് ഉറപ്പുനൽകി കെ. പ്രവീൺ കുമാർ എംഎൽഎ

Jul 18, 2026 01:00 PM

കൊല്ലം ചിറ സൗന്ദര്യവൽക്കരണവും തീർത്ഥാടന ടൂറിസവും; പിഷാരികാവ് ക്ഷേത്ര വികസനത്തിന് ഉറപ്പുനൽകി കെ. പ്രവീൺ കുമാർ എംഎൽഎ

കർക്കിടക മാസത്തിൽ പിഷാരികാവ് ക്ഷേത്രം സന്ദർശിച്ച എംഎൽഎ കെ പ്രവീൺ കുമാറിന് സ്വീകരണം. ഉരുപ്പുണ്യകാവ്, പിഷാരികാവ്, പാറപ്പള്ളി എന്നിവ ബന്ധിപ്പിച്ച്...

Read More >>
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി റോജി എം ജോൺ

Jul 18, 2026 12:55 PM

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി റോജി എം ജോൺ

മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഗവ. കോളേജിൽ പുതിയ കമ്പ്യൂട്ടർ ലാബും ക്വാണ്ടം കമ്പ്യൂട്ടിങ് റിസർച്ച് സെന്ററും മന്ത്രി റോജി എം ജോൺ...

Read More >>
പയ്യോളി നഗരസഭയിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; റിസോഴ്‌സ് പേഴ്‌സൺ ശില്പശാല സംഘടിപ്പിച്ചു

Jul 18, 2026 11:04 AM

പയ്യോളി നഗരസഭയിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; റിസോഴ്‌സ് പേഴ്‌സൺ ശില്പശാല സംഘടിപ്പിച്ചു

പയ്യോളി നഗരസഭയുടെ ഹരിത ഭവനം പദ്ധതിക്കായി റിസോഴ്‌സ് പേഴ്‌സൺ ശില്പശാല നടന്നു. ഡിവിഷൻ തല ബോധവൽക്കരണ ക്ലാസുകൾക്ക് പരിശീലനം...

Read More >>
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

Jul 17, 2026 02:07 PM

കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി ടൗണിൽ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പണവും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകളും ഉണ്ട്. കണ്ടുകിട്ടുന്നവർ 8137828436 എന്ന...

Read More >>
Top Stories

News Roundup

GCC News

Entertainment News

adimage
https://koyilandy.truevisionnews.com/