വിജയവഴിയിലെ വിദ്യാർഥികൾക്ക് വഴികാട്ടിയായി കീഴരിയൂർ പഞ്ചായത്ത്; കരിയർ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

വിജയവഴിയിലെ വിദ്യാർഥികൾക്ക് വഴികാട്ടിയായി കീഴരിയൂർ പഞ്ചായത്ത്; കരിയർ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു
May 25, 2026 10:34 AM | By Krishnapriya S R
#Latest News #Career Orientation Class #Keezhariyur

കീഴരിയൂർ: (koyilandy.truevisionnews.com) എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കായി കീഴരിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കരിയർ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ബാബു നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ സവിത വലിയപറമ്പത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. പി. കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി.

അൻവർ അടുക്കത്ത് ആമുഖഭാഷണം നിർവഹിച്ച ചടങ്ങിൽ ബോണി ജേക്കബ് വിദ്യാർഥികൾക്കായി കരിയർ ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകി.

തുടർന്ന് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ കുനിയിൽ, സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ കെ. പി. ഭാസ്കരൻ, നിഷാഗ ഇല്ലത്ത്, പഞ്ചായത്തംഗം തേറമ്പത്ത് കുഞ്ഞബ്ദുള്ള, ആസൂത്രണ സമിതി അംഗങ്ങളായ ഇടത്തിൽ ശിവൻ, എം. സുരേഷ് എന്നിവർ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

പഞ്ചായത്തംഗം പാറക്കിൽ അശോകൻ സ്വാഗതം ആശംസിച്ച ചടങ്ങിന് അസിസ്റ്റന്റ് സെക്രട്ടറി പ്രശോഭ് നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർഥികളുടെ ഭാവി കോഴ്സുകളെയും തൊഴിൽസാധ്യതകളെയും കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി പ്രമുഖ കരിയർ ഗൈഡുമാരായ പി. എം. യൂനുസ്, എൻ. ബഷീർ, നഫ്‌സാന എന്നിവരുടെ നേതൃത്വത്തിൽ കരിയർ കൗൺസലിങ്ങും നടന്നു.

Content Highlight: CONTENT HIGHLIGHTS:- Career orientation class organized in Keezhariyur

#Latest News #Career Orientation Class #Keezhariyur

Next TV

Related Stories
മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

May 30, 2026 12:45 PM

മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

മീത്തലെ വൈലേരി തങ്കമണി അമ്മ...

Read More >>
ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

May 30, 2026 11:11 AM

ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

വെറ്റിലപ്പാറ മൃഗാശുപത്രിക്ക് ഗോവിന്ദൻ മാസ്റ്ററുടെ റോഡിന് പേരിട്ടു...

Read More >>
കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

May 30, 2026 11:06 AM

കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല...

Read More >>
Top Stories










News Roundup






GCC News






Entertainment News





https://koyilandy.truevisionnews.com/