വി.പി. ഗംഗാധരൻ മാസ്റ്റർ അനുസ്മരണം; കൊല്ലം വിയ്യൂരിൽ വിവിധ പരിപാടികളോടെ ചരമവാർഷികം ആചരിച്ചു

വി.പി. ഗംഗാധരൻ മാസ്റ്റർ അനുസ്മരണം; കൊല്ലം വിയ്യൂരിൽ വിവിധ പരിപാടികളോടെ ചരമവാർഷികം ആചരിച്ചു
May 20, 2026 01:36 PM | By Krishnapriya S R

കൊയിലാണ്ടി: (koyilandy.truevisionnews.com) സി.പി.ഐ(എം) ഏരിയാ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു നേതാവുമായിരുന്ന വി.പി. ഗംഗാധരൻ മാസ്റ്ററുടെ മൂന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ കൊല്ലം വിയ്യൂരിൽ ആചരിച്ചു.

വിയ്യൂരിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗം പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ പരേതനായ ഗംഗാധരൻ മാസ്റ്ററുടെ ഫോട്ടോ അനാഛാദനം നടത്തി.

ചടങ്ങിൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. ഷിജു, അഡ്വ. കെ. സത്യൻ എന്നിവർ സംസാരിച്ചു. ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി രാവിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു.

തുടർന്ന് കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി എ.സി. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിയിൽ പി. ബാബുരാജ്, കെ.ടി. സിജേഷ്, എം. പത്മനാഭൻ, പി.പി. രാജീവൻ, കെ.ടി. സിനേഷ്, പി.കെ. ഷൈജു തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

അനുസ്മരണത്തോട് അനുബന്ധിച്ച് എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും പൊതുജനങ്ങൾക്കായി സൗജന്യ ദന്തരോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ പി.പി. രാധാകൃഷ്ണൻ സ്വാഗതവും ടി. പ്രസന്ന നന്ദിയും രേഖപ്പെടുത്തി.

Content Highlight: content highlights V.P. Gangadharan Master Commemoration

Next TV

Related Stories
മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

May 30, 2026 12:45 PM

മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

മീത്തലെ വൈലേരി തങ്കമണി അമ്മ...

Read More >>
ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

May 30, 2026 11:11 AM

ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

വെറ്റിലപ്പാറ മൃഗാശുപത്രിക്ക് ഗോവിന്ദൻ മാസ്റ്ററുടെ റോഡിന് പേരിട്ടു...

Read More >>
കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

May 30, 2026 11:06 AM

കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല...

Read More >>
Top Stories










News Roundup






GCC News






Entertainment News





https://koyilandy.truevisionnews.com/